
മലയാളി സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിൻ്റെ മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻ്റെ ഓരോ പോസ്റ്റര്‍ പുറത്തുവരുമ്പോള്‍ ആരാധകരുടെ പ്രതീക്ഷയും ഏറുകയാണ്. ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് ക്രിസ്മസ് സമ്മാനമായി പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് വാലിബൻ അണിയറ പ്രവര്‍ത്തകര്‍.
പ്രേക്ഷകര്‍ക്ക് ക്രിസ്മസ് ആശംസകള്‍ അറിയിച്ചു കൊണ്ടാണ് പോസ്റ്റര്‍ എത്തിയത്. ഒരു കൂട്ടം ആളുകള്‍ക്ക് നടുക്കായി ഇരിക്കുന്ന മോഹൻലാലിനെയാണ് പോസ്റ്ററില്‍ കാണുന്നത്.

ക്രിസ്മസ് ആശംസകള്‍ പങ്കുവച്ചു കൊണ്ടാണ് മോഹൻലാല്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്‌തത്. സിനിമ റിലീസ് ചെയ്യാൻ 30 ദിവസം കൂടി മാത്രമാണുള്ളത്. 2024 ജനുവരി 25നാണ് ചിത്രം തിയറ്ററില്‍ എത്തുക.
എന്തായാലും പോസ്റ്റര്‍ ആരാധകരെ ആവേശത്തിൽ ആക്കിയിരിക്കുകയാണ്. തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്നുമുള്ള മോഹൻലാലിൻ്റെ വൻ തിരിച്ചു വരവാകും മലൈക്കോട്ടെ വാലിബൻ എന്നാണ് ആരാധകര്‍ പറയുന്നത്. ക്രിസ്മസ് റിലീസായി തിയറ്ററില്‍ എത്തിയ മോഹൻലാലിൻ്റെ നേര് മികച്ച അഭിപ്രായം നേടി മുന്നേറി കൊണ്ടിരിക്കുകയാണ്.
