30 വര്‍ഷത്തെ ഗാര്‍ഹിക പീഡനം; ഭാര്യ സഹികെട്ടപ്പോള്‍ ഭര്‍ത്താവിന്‍റെ കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ച്‌ ബോധരഹിതനാക്കി; ലിംഗം മുറിച്ച്‌ മാറ്റി വളര്‍ത്തു നായ്ക്കള്‍ക്ക് നല്‍കി

  • Post category:news
  • Reading time:1 min read
You are currently viewing 30 വര്‍ഷത്തെ ഗാര്‍ഹിക പീഡനം; ഭാര്യ സഹികെട്ടപ്പോള്‍ ഭര്‍ത്താവിന്‍റെ കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ച്‌ ബോധരഹിതനാക്കി; ലിംഗം മുറിച്ച്‌ മാറ്റി വളര്‍ത്തു നായ്ക്കള്‍ക്ക് നല്‍കി

നാടിനെ നടുക്കിയ ഒരു കൊലപാതകത്തിന്‍റെ കഥയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. മുപ്പത് വര്‍ഷമായി ഭര്‍ത്താവിന്‍റെ കൊടിയപീഡനം. മര്‍ദ്ദനം സഹിക്കാന്‍ വയ്യാതെ ഒടുവില്‍ ആ കൊടുംക്രൂരത ചെയ്യാന്‍ ഭാര്യ തീരുമാനിച്ചു.ഉക്രെയിനിലെ ഒബാറിവിലാണ് സംഭവം. ജോലി കഴിഞ്ഞെത്തിയ ഭര്‍ത്താവിനെ കിടപ്പുമുറിയില്‍ വച്ചാണ് ഉക്രെയിന്‍ സ്വദേശിയായ ഭാര്യ കൊലപ്പെടുത്തിയത്.

ഭര്‍ത്താവിന്‍റെ കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ച്‌ ബോധരഹിതനാക്കിയ ശേഷം ശരീരത്തില്‍ കോടാലിയുപയോഗിച്ച്‌ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് മുറിവുകളില്‍ നിന്ന് രക്തം വാര്‍ന്ന നിലയില്‍ കിടന്ന ഭര്‍ത്താവിനെ തറയില്‍ വിരിക്കുന്ന ചവിട്ടിയില്‍ പൊതിഞ്ഞ ശേഷം ലിംഗം മുറിച്ചെടുക്കുകയും വളര്‍ത്തു നായ്ക്കള്‍ക്ക് നല്‍കുകയും ചെയ്തു. താന്‍ ഭര്‍ത്താവില്‍ നിന്നും ഏറെക്കാലമായി പീഡനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നെന്നും അതിനാലാണ് ഇത്തരത്തില്‍ ഒരു കടുംകൈ ചെയ്തതെന്നും ഭാര്യ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ മരിയയെ പോലീസ് അറസ്റ്റ് ചെയ്തു.

48കാരിയായ മരിയയെ അലക്‌സാണ്ടര്‍ ഉപദ്രവിക്കുന്നത് പതിവായിരുന്നെന്നും വീടിന് ചുറ്റും ഇവരെ കോടാലി കൊണ്ട് വെട്ടാനോങ്ങി ഓടിക്കുന്നത് കണ്ടിട്ടുണ്ടെന്നും അയല്‍വാസികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുമുണ്ട്.

0Shares