പുഴയിൽ തുണി അലക്കാൻ ഇറങ്ങിയതായിരുന്നു അൻസാറും ഭാര്യയും കുട്ടിയും; ഒഴിക്കിൽപെട്ടതോടെ രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചു; നാടിനെ നടുക്കിയ ദാരുണ അപകടത്തിൽ ഞെട്ടി നാദാപുരം; സംഭവം ഇങ്ങനെ..

  • Post category:local news / news
  • Reading time:1 min read
You are currently viewing പുഴയിൽ തുണി അലക്കാൻ ഇറങ്ങിയതായിരുന്നു അൻസാറും ഭാര്യയും കുട്ടിയും; ഒഴിക്കിൽപെട്ടതോടെ രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചു; നാടിനെ നടുക്കിയ ദാരുണ അപകടത്തിൽ ഞെട്ടി നാദാപുരം; സംഭവം ഇങ്ങനെ..

കോഴിക്കോട്: നാദാപുരത്ത് പുഴയിൽ തുണി അലക്കാൻ ഇറങ്ങിയ 3 പേർ മുങ്ങി മരിച്ചു. നാദാപുരത്ത് പുളിയാവ് പുഴയിലാണ് അപകടം നടന്നത്. അരീക്കുണ്ട് സ്വദേശികളായ അൻസാറും ഭാര്യയും കുട്ടിയുമാണ് മരിച്ചത്. തുണി അലക്കാൻ പോയതായിരുന്നു ഇവർ. ഇതിനിടെ കുട്ടി ഒഴുക്കിൽപ്പെട്ടു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ അൻസാറും ഭാര്യയും മുങ്ങുകയായിരുന്നു. ശനിയാഴ്ച്ച വൈകിട്ടോടെയാണ് നാടിനെ നടുക്കിയ ദാരുണ അപകടമുണ്ടായത്. സമീപത്തുണ്ടായിരുന്ന നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് വിദഗ്ധ സംഘമെത്തിയാണ് ഇവരെ പുഴയിൽ നിന്നും പുറത്തെടുത്തത്. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു എന്നാണ് പ്രാഥമിക വിവരം.

0Shares