അനാഥ ആലയത്തിൽ നിന്ന് 26 പെൺകുട്ടികളെ കാണാതായി; സംഭവത്തിൽ ഭോപ്പാൽ പൊലീസ് കേസെടുത്തു

  • Post category:national / news
  • Reading time:1 min read
You are currently viewing അനാഥ ആലയത്തിൽ നിന്ന് 26 പെൺകുട്ടികളെ കാണാതായി; സംഭവത്തിൽ ഭോപ്പാൽ പൊലീസ് കേസെടുത്തു

ഭോപ്പാൽ: അനാഥ ആലയത്തിൽ നിന്ന് 26 പെൺകുട്ടികളെ കാണാതായതായി റിപ്പോർട്ട്. സംഭവത്തിൽ അനാഥാലയ നടത്തിപ്പ് കാർക്കെതിരെ പൊലീസ് കേസെടുത്തു.

അനാഥ ആലയത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ സന്ദർശനം നടത്തിയതോടെ സംഭവം പുറത്തറിഞ്ഞത്. 26 പെൺകുട്ടികളെ കാണാനില്ലെന്ന് പുറത്ത് വരികയായിരുന്നു.

ഇടപെടൽ ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ശിവ്രാജ് സിംങ് ചൌഹാനും രംഗത്തെത്തി.

ജാർഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ പെൺകുട്ടികളെ ആണ് അനാഥ ആലയത്തിൽ നിന്ന് കാണാതായത്. മാനേജർ അനിൽ മാത്യുവിന് എതിരെയാണ് കേസെടുത്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. അതേസമയം, സംഭവത്തിൽ ചീഫ് സെക്രട്ടറിയോട് ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.

0Shares