
25 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി കാസർകോട് സ്വദേശി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായി. അറസ്റ്റിലായ ആളുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
ബാഗില്‍ പ്രത്യേക അറയുണ്ടാക്കി കറന്‍സി കടത്താനായിരുന്നു ശ്രമം. ദുബായിലേക്ക് പോകാന്‍ എത്തിയപ്പോഴാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്റ്സ് ഇയാളെ പിടികൂടിയത്.
