25 കോടിയുടെ കൊക്കെയ്‌നുമായി പിടിയിലായ ജോഹാന അന്താരാഷ്ട്ര സംഘത്തിലെ കണ്ണി; കൊണ്ടുവന്നത് കൊച്ചിയിലെ ഫോര്‍ സ്റ്റാര്‍ ഹോട്ടലിലേക്ക്

  • Post category:news
  • Reading time:1 min read
You are currently viewing 25 കോടിയുടെ കൊക്കെയ്‌നുമായി പിടിയിലായ ജോഹാന അന്താരാഷ്ട്ര സംഘത്തിലെ കണ്ണി; കൊണ്ടുവന്നത് കൊച്ചിയിലെ ഫോര്‍ സ്റ്റാര്‍ ഹോട്ടലിലേക്ക്

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ഫിലിപ്പൈന്‍സ് സ്വദേശി ജോഹാന ഡി ടോറസ് അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാന കണ്ണിയെന്ന് സൂചന. കൊച്ചിയിലെ ഒരു ഹോട്ടലിലേക്കാണ് കൊണ്ടുവന്നതെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ച ഫിലിപ്പീന്‍സുകാരി ജോനോയ്ക്കായി ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിരുന്നു. മുറി ബുക്ക് ചെയ്തതിന്റെ വിവരങ്ങള്‍ വാട്‌സ് ആപ്പ് വഴി ജോനായ്ക്ക് കൈമാറുകയും ചെയ്തിരുന്നു. ഇത് പൊലീസ് കണ്ടെടുത്തു. ബ്രസീലിലെ സാവോ പോളില്‍ നിന്നാണ് ജോഹാനയക്ക് നിര്‍ദേശം വന്നതെന്ന് തെളിഞ്ഞു. വിദേശത്ത് നിന്നാണ് മുറി ബുക്ക് ചെയ്തിരിക്കുന്നത്. ജോനായെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കേന്ദ്ര നര്‍ക്കോര്‍ട്ടിക്ക് കണ്‍ട്രോള്‍ വിഭാഗം അറസ്റ്റ് ചെയ്ത ജോന ഫിലിപ്പീന്‍സുകാരിയെങ്കിലും എത്തിയത് ബ്രസീലിലെ സാവോപോളയില്‍ നിന്നാണ്. ഇതേ തുടര്‍ന്നാണ് യുവതി ലാറ്റിന്‍ അമേരിക്കന്‍ മയക്കുമരുന്ന് കടത്തു സംഘത്തില്‍പ്പെട്ട പ്രധാന കണ്ണിയെന്ന് സംശയിക്കാന്‍ കാരണം.കുപ്രസിദ്ധ മയക്കുമരുന്ന് കടത്തു സംഘങ്ങളുടെ കേന്ദ്രമാണ് ലാറ്റിന്‍ അമേരിക്ക. എത്യോപ്യയുടെ തലസ്ഥാനമായ ആഡിസ് അബാബയില്‍ ഇറങ്ങി അവിടെ നിന്ന് മസ്‌കറ്റിലെത്തി വൈകിട്ടോടെ നെടുമ്ബാശേരിയില്‍ ഇറങ്ങുമ്‌ബോഴാണ് കാത്തുനിന്ന നര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗം ജോനയെ പിടികൂടുന്നത്. പരിശോധനയില്‍ ട്രോളിബാഗില്‍ ഒളിപ്പിച്ച 4.8 കിലോ ഗ്രാം കൊക്കെയ്ന്‍ കണ്ടെടുത്തു. കൊക്കെയ്ന്‍ കൊച്ചിയിലെത്തിക്കുകയായിരുന്നു ഇവരുടെ ജോലി. നിര്‍ദേശങ്ങളനുസരിച്ച് ഇടനിലക്കാര്‍ക്ക് കൈമാറാനാണ് താന്‍ എത്തിയതെന്നാണ് യുവതിയുടെ മൊഴി. അതേ സമയം ഇടനിലക്കാരെ കുറിച്ച് തനിക്ക് ഒരു വിവരവുമില്ലെന്നും സാവോപോളോയില്‍ നിന്നാണ് തനിക്ക് നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നതെന്നും യുവതി പറഞ്ഞു. കൊച്ചിയിലെത്തിയ ശേഷം സന്ദേശങ്ങളൊന്നുമെത്തിയില്ല. കേരളത്തില്‍ ഇതുവരെ ഉണ്ടായതില്‍ ഏറ്റവും വലിയ ലഹരിമരുന്നുവേട്ടയാണിത്. രാജ്യാന്തര വിപണിയില്‍ 25 കോടിയിലേറെ വിലമതിക്കും എന്നാണ് കണക്ക്.

0Shares