തെരഞ്ഞെടുപ്പ് സുരക്ഷാക്രമീകരണം: കാസര്‍കോട് ജില്ലയില്‍ വിന്യസിക്കുന്നത് 2256 പൊലീസ് ഉദ്യോഗസ്ഥരെ

  • Post category:local news
  • Reading time:1 min read
You are currently viewing തെരഞ്ഞെടുപ്പ് സുരക്ഷാക്രമീകരണം: കാസര്‍കോട് ജില്ലയില്‍ വിന്യസിക്കുന്നത് 2256 പൊലീസ് ഉദ്യോഗസ്ഥരെ

കാസര്‍കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രമസമാധാന പാലനത്തിനും സുരക്ഷാക്രമീകരണങ്ങള്‍ക്കുമായി ജില്ലയില്‍ 2256 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 556 കേന്ദ്രസേനാംഗങ്ങളും ജില്ലയിലുണ്ടാകും. 10 ഡി. വൈ. എസ്. പി മാര്‍, 23 പോലീസ് ഇന്‍സ്‌പെക്ടര്‍ മാര്‍, എസ്.ഐ, എ.എസ്.ഐ റാങ്കിലുള്ള 241 ഉദ്യോഗസ്ഥര്‍, 1982 സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവര്‍ ജില്ലാ പൊലീസ് മേധാവി പി. ബി രാജീവിന്‍റെ നിര്‍ദേശ പ്രകാരം അതത് മേഖലകളില്‍ മേല്‍നോട്ടം വഹിക്കും.

പോളിങ് ബൂത്തുകളിലെ സേവനങ്ങള്‍ക്കായി 975 സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെയും നിയോഗിക്കും. സൈന്യത്തില്‍ നിന്നും പോലീസില്‍ നിന്നും വിരമിച്ചവര്‍, 18 വയസ്സ് പൂര്‍ത്തിയായ സ്‌പെഷ്യല്‍ പോലീസ് കേഡറ്റുമാര്‍, എന്‍.സി.സി കേഡറ്റുകള്‍ എന്നിവരെയാണ് പോളിങ് ബൂത്തുകളില്‍ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായി നിയോഗിക്കുന്നത്. എക്‌സൈസ്, വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഫോറസ്റ്റ്, മോട്ടോര്‍ വാഹനം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പോലീസിനൊപ്പം ചുമതലകളിലുണ്ടാകും.

0Shares