21 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ഒത്തുചേര്‍ന്നു; പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വിനോദയാത്ര സംഘടിപ്പിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing 21 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ഒത്തുചേര്‍ന്നു; പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വിനോദയാത്ര സംഘടിപ്പിച്ചു

കണ്ണൂര്‍: കമ്പില്‍ മാപ്പിള ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ നിന്നും പത്താംക്ലാസ് പഠനം കഴിഞ്ഞു 21 വര്‍ഷത്തിന് ശേഷം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്ന് വയനാട്ടിലേക്ക് രണ്ട് ദിവസത്തെ വിനോദയാത്ര സംഘടിപ്പിച്ചു. തിരക്കിട്ട ജീവിത യാത്രക്കിടയിലും പഴയകാല സ്‌കൂള്‍ ജീവിതത്തിന്റെ മധുരിക്കുന്ന ഓര്‍മ്മകളുമായി ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബസമേതം യാത്ര നടത്തുന്നത് കേരളത്തില്‍ തന്നെ അപൂര്‍വ്വമായാണ്. ഒരു വര്‍ഷം മുമ്പ് രൂപീകരിച്ച 1996 ലെ എസ്.എസ്.എല്‍.സി ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഈ കൂട്ടായ്മയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിനു പുറമെ അനേകം ചാരിറ്റബിള്‍ പ്രവര്‍ത്തനങ്ങളു ഉള്‍പ്പെടുന്നു. ഒന്നര ലക്ഷം രൂപ വിലവരുന്ന വാട്ടര്‍ കൂളര്‍ സ്‌ക്കൂളിന് സമ്മാനിച്ചത് ഇതിന്റെ ഭാഗമായിരുന്നു. അടുത്ത മാസം വിദ്യാര്‍ത്ഥികള്‍ക്കായി ഒരു മോട്ടിവേഷന്‍ ക്ലാസ്സും സംഘടിപ്പിക്കുന്നുണ്ട്. ഹരീഷ്, ഇഖ്ബാല്‍, മനോജ്, പ്രദോഷ്, മുഹമ്മദ്ദ് കനി, ഷഹനാസ്, സുല്‍ഫിക്കര്‍, അഷ്‌റഫ്, സജിത്ത് എന്നിവര്‍ വിനോദയാത്രയ്ക്ക് നേതൃത്വം നല്‍കി.

0Shares