
ബദിയഡുക്ക: ബി.ജെ.പി കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് പിറവി ദിനമായ ഇന്നലെ ജില്ലയിൽ 2 ലക്ഷം മാസ്ക്ക് വിതരണമെന്ന പരിപ്പാടിയുടെ ഭാഗമായി കാസർകോട് നിയോജക മണ്ഡല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാസ്ക് വിതരണ പരിപാടി ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി സുധാമ ഗോസാഡ ഉദ്ഘാടനം ചെയ്തു. അരോഗ്യ പ്രവർത്തകനും കോവിഡ് പ്രവർത്തനത്തിൽ സേവനം അനുഷ്ഠിച്ച നാരായണനെ അനുമോദിക്കുകയും ചെയ്തു

ബി. ജെ. പി മണ്ഡലം പ്രസിഡൻറ് ഹരീഷ് നാരാമ്പാടി അധ്യക്ഷത വഹിച്ചു മണ്ഡലം ജനറൽ സെക്രട്ടറി പി.ആർ.സുനിൽ സ്വാഗത പറഞ്ഞു രാമ്മപ്പ മഞ്ചേശ്വരം, അഡ്വ.ഗണേശ് ,ഡി. ശങ്കര, അവിനാശ് റൈ ,എസ്. സി മോർച്ച ജനറൽ സെക്രട്ടറി നാരായണൻ ,ഹിതേഷ് തുടങ്ങിയവർ സംബന്ധിച്ചു മണ്ഡലം ജനറൽ സെക്രട്ടറി സുകുമാർ കുദ്രെപ്പാടി നന്ദിയും പറഞ്ഞു.
