പാലക്കാട് : പട്ടാമ്പിയില്‍ കാറിലുടെ കടത്താന്‍ ശ്രമിച്ച 2.42 കോടി രൂപയുടെ കുഴല്‍പണം പോലീസ് പിടികൂടി .മുഹമ്മദ് തസ്ലീം,ശിഹാബുദ്ധീന്‍ എന്നിവരെയാണ് കുഴല്‍പ്പണം കടത്താന് ശ്രമിച്ചതിന് പോലീസ് പിടികൂടിയത് .കാറിന്റെ ഹാന്‍ഡ് ബ്രെക്കിന്റെ ഉള്ളിലെ അറയിലായിരുന്നു കള്ളപ്പണം അധഃകൃതരില്‍ നിന്ന് മറച്ചു വെക്കാന്‍ ശ്രമിച്ചത് .
കോയമ്പത്തൂരില്‍ നിന്നും ആണ് പ്രതികള്‍ പണം കൊണ്ടുവന്നത് .കല്പകഞ്ചേരി സ്വദേശി ഫാസിലിന്റെ നിര്‍ദ്ദേശത്തെ അനുസരിച്ചായിരുന്നു ഇത്തരം പ്രവര്‍ത്തി ഉണ്ടായിരിക്കുന്നത് .പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് തിരച്ചില്‍ നടത്തിയതും കുഴല്‍പ്പണം കണ്ടുപിടിച്ചതും. 
2.42 കോടി രൂപയുടെ കുഴല്‍പണം പിടികൂടി