വീടിൻ്റെ വാതില്‍ തകര്‍ത്ത് 2.22 ലക്ഷം രൂപ കവര്‍ന്നു; മൂന്ന് അലമാരകളിലായി സൂക്ഷിച്ച പണം കൊള്ളയടിച്ചു

  • Post category:local news / news
  • Reading time:1 min read
You are currently viewing വീടിൻ്റെ വാതില്‍ തകര്‍ത്ത് 2.22 ലക്ഷം രൂപ കവര്‍ന്നു; മൂന്ന് അലമാരകളിലായി സൂക്ഷിച്ച പണം കൊള്ളയടിച്ചു

സീതാംഗോളി / കാസർകോട്: മുഗുവില്‍ പട്ടാപ്പകല്‍ കര്‍ഷകൻ്റെ വീട് കുത്തിതുറന്ന് 2,22,000 രൂപ കവര്‍ന്നു. മുഗു പൊന്നങ്കളത്തെ കര്‍ഷകന്‍ പി.എം. മുഹമ്മദിൻ്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഞായറാഴ്‌ച രാവിലെ മുഹമ്മദും കുടുംബവും വീട് പൂട്ടി മകൻ്റെ കുഞ്ഞിൻ്റെ മുടികളയല്‍ ചടങ്ങിന് ചിപ്പാറിലേക്ക് പോയിരുന്നു.

ഉച്ചക്ക് രണ്ട് മണിയോടെ തിരിച്ചെത്തിയപ്പോഴാന്ന് വീടിൻ്റെ മുന്‍ വശത്തെ വാതില്‍ തുറന്ന നിലയില്‍ കാണുന്നത്.

അകത്ത് കയറി പരിശോധിച്ചപ്പോഴാണ് മൂന്ന് അലമാരകളിലായി സൂക്ഷിച്ച പണം കവര്‍ന്നതായി അറിയുന്നത്. വീടിൻ്റെ ഒന്നാം നിലയിലെ കോണി മുറിയുടെ വാതില്‍ തകര്‍ത്ത് അകത്ത് കയറി പണം കവര്‍ന്നതിന് ശേഷം മുന്‍ വശത്തെ വാതിലിൽ വഴി രക്ഷപ്പെട്ടുവെന്നാണ് കരുതുന്നത്. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

0Shares