178 അഭിനേതാക്കൾ, 100 പുതുമുഖങ്ങൾ, കാസര്‍കോടന്‍ സംസ്‌ക്കാരം, കലാരൂപങ്ങൾ, ഭാഷാ വൈവിധ്യങ്ങൾ, യക്ഷഗാന കല, എന്‍ഡോസൾഫാന്‍; ഇതാ ചന്ദ്രഗിരി ഒരുങ്ങുന്നു

  • Post category:news
  • Reading time:1 min read
You are currently viewing 178 അഭിനേതാക്കൾ, 100 പുതുമുഖങ്ങൾ, കാസര്‍കോടന്‍ സംസ്‌ക്കാരം, കലാരൂപങ്ങൾ, ഭാഷാ വൈവിധ്യങ്ങൾ, യക്ഷഗാന കല, എന്‍ഡോസൾഫാന്‍; ഇതാ ചന്ദ്രഗിരി ഒരുങ്ങുന്നു

സംവിധായകനും നടനുമായ ലാല്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് ചന്ദ്രഗിരി. കാസര്‍കോടന്‍ സംസ്‌കാരവും കലാരൂപവും ഭാഷാ വൈവിധ്യങ്ങളും നിറഞ്ഞ ചിത്രത്തില്‍ യക്ഷഗാന കലയും അവതരിപ്പിക്കുന്നുണ്ട്. എന്‍ഡോസൾഫാന്‍ രോഗങ്ങളും ദുരന്തങ്ങളും ചന്ദ്രഗിരിയിലുണ്ട്. കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖറിന്റെ നായികയായെത്തിയ ഷോണ്‍ ആണ് ചിത്രത്തിലെ നായിക. 178 പേരാണ് ചന്ദ്രഗിരിയിലെ താരങ്ങള്‍. ഇതില്‍ 100 പേരും പുതുമുഖങ്ങളെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ഹരീഷ് പേരടി, കൊച്ചുപ്രേമന്‍, സുനില്‍ സുഖദ, സജിതാ മഠത്തില്‍, മഞ്ജു സുനിച്ചൻ , സേതു ലക്ഷ്മി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. പായുംപുലി, ദ്രാവിഡന്‍, കാറ്റത്തൊരു പെണ്‍പൂവ് തുടങ്ങീ ചിത്രങ്ങളൊരുക്കിയ മോഹന്‍ കുപ്‌ളേരിയാണ് ചിത്രത്തിന്റെ സംവിധായകന്‍. പയ്യന്നൂര്‍ ഏഴിലോട്ടെ എ. ജയചന്ദ്രന്റെ ഭാര്യ സുചിത്രയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. സ്‌കൂള്‍ അദ്ധ്യാപകന്‍ കൂടിയായ ജയചന്ദ്രനും ചിത്രത്തില്‍ വേഷമിടുന്നു.

മൂന്നര കോടിയോളം മുതല്‍ മുടക്കിലൂള്ള ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി ചിത്രം റിലീസിനൊരുങ്ങുകയാണ്. പുലിമുരുകന് വേണ്ടി ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ചന്ദ്രഗിരിക്ക് വേണ്ടിയും ക്യാമറ ചലിപ്പിക്കുക. സംഗീതം ശ്രീവത്സന്‍ ജെ.മേനോനും കാഞ്ഞങ്ങാട് രാമചന്ദ്രനും നിര്‍വ്വഹിക്കും. കഥയും തിരക്കഥയും മടിക്കൈ കാഞ്ഞിരപ്പൊയില്‍ സ്‌കൂള്‍ അദ്ധ്യാപകനായ വിനോദ് കുട്ടമത്തിന്റേതാണ്.

 

0Shares