17-ാമത്തെ വയസ്സിൽ ജുവൈനല്‍ ജയിലുകളിൽ തുടക്കം; കൊലപാതകമടക്കം 21 കേസുകളില്‍ കാസർകോട്ടെ 23 കാരൻ ഇതിനകം പ്രതി; ഈ അടുത്തിടെ ജയിൽ മോചിതനായ ഇയാളെ പോലീസ് വീണ്ടും പൊക്കിയപ്പോൾ

  • Post category:news
  • Reading time:1 min read
You are currently viewing 17-ാമത്തെ വയസ്സിൽ ജുവൈനല്‍ ജയിലുകളിൽ തുടക്കം; കൊലപാതകമടക്കം 21 കേസുകളില്‍ കാസർകോട്ടെ 23 കാരൻ ഇതിനകം പ്രതി; ഈ അടുത്തിടെ ജയിൽ മോചിതനായ ഇയാളെ പോലീസ് വീണ്ടും പൊക്കിയപ്പോൾ

കാസർകോട്: കൊലപാതകമടക്കം നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൂരി ബട്ടംപാറയിലെ മഹേഷ് (23)ണ് അറസ്റ്റിലായത്. കെ.എസ്.ആര്‍.ടി സി ഡ്രൈവറെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ കാസര്‍കോട് ടൗണ്‍ എസ്.ഐ പി.അജിത് കുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊലപാതകക്കേസ് അടക്കം നിരവധി കേസുകളില്‍ പ്രതിയായ മഹേഷ് കാപ്പ ശിക്ഷ പ്രകാരം ജയിലിൽ കഴിഞ്ഞിരുന്നയാളാണ്. ഈ അടുത്തിടെയാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. അതിനിടെ മറ്റൊരു കേസിൽ വാറണ്ടുള്ളതിനാൽ കോടതിയിൽ ഹാജരായി ജാമ്യം നേടി. എന്നാൽ അക്രമസ്വഭാവം കൈയിലുള്ള മഹേഷ് കെ.എസ്.ആര്‍.ടി സി ഡ്രൈവറെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ കുടുങ്ങുകയായിരുന്നു.

അക്രമ സ്വഭാവ കാരണം 17-ാമത്തെ വയസ്സുമുതൽ കേസുകളിൽ പ്രതിയായിത്തുടങ്ങിയതാണ് മഹേഷ്. ആദ്യം പ്രായപൂർത്തിയാകാത്തതിനാൽ ജുവൈനല്‍ ജയിലുകളിൽ ശിക്ഷയനുഭവിച്ചു. ഓരോ കേസ് തീരുമോബോഴും മറ്റൊരു കേസ് മഹേഷിൻ്റെ പേരിൽ ഉണ്ടാകും. പിന്നീട് കാസർകോട് പ്രദേശങ്ങളിൽ ഉണ്ടാകുന്ന അക്രമസംഭവങ്ങളിൽ പ്രധാനിയായതോടെ കേസുകളുടെ എണ്ണവും കൂടി. ഇപ്പോൾ ഈ ചെറുപ്രായത്തിൽ തന്നെ പോലീസ് ഹിസ്റ്ററി പരിശോധിച്ചാൽ കൊലപാതകമടക്കം പ്രധാന കേസുകളിലെ പ്രതിയും മഹേഷാണ്.

2014 ഡിസംബറില്‍ തളങ്കരയിലെ സൈനുല്‍ ആബിദിനെ കടയില്‍ കയറി കുത്തിക്കൊലപ്പെടുത്തിയ കേസ്, അതേവർഷം താളിപ്പടുപ്പില്‍ ഒരാളെ വധിക്കാന്‍ ശ്രമിച്ച കേസ്, 2015 ല്‍ ഹൊസ്ദുര്‍ഗ് ജയിലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ആക്രമിച്ച കേസ്, 2015ല്‍ കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ കസേരകള്‍ തകര്‍ത്ത കേസ്, 2017 ല്‍ ബി.ജെ.പി ഹര്‍ത്താലിനിടെ നടത്തിയ വധശ്രമ കേസ്, 2017 ല്‍ കുഡ്‌ലു രാംദാസ് നഗറില്‍ ബസ് ഡ്രൈവറെ വധിക്കാന്‍ ശ്രമിച്ച കേസ് തുടങ്ങി നിരവധി കേസുകൾ ഇക്കൂട്ടത്തിലുണ്ട്. ചെറുപ്രായത്തിൽ തന്നെ കോളനികളിലെ കുട്ടികളിൽ വർഗീയ വിഷം കുത്തിവെക്കുകയും ആവശ്യത്തിന് പണവും കള്ളും കഞ്ചാവുമടക്കമുള്ള ലഹരി വസ്തുക്കളും നൽകി സ്വഭാവം ചീത്തയാകുന്നതിൽ കാസർകോട്ടെ വർഗീയ ഫാസിസ്റ്റുകൾക്ക് മുഖ്യ പങ്കാണുള്ളത്. കാസർകോടും സമീപ പ്രദേശങ്ങളിലും ഇടയ്ക്കിടെ ഉണ്ടാകുന്ന അക്രമങ്ങളിൽ പെട്ടവരെ സംരക്ഷിക്കുന്നത് ബി.ജെ.പി ആർ.എസ്.എസ് നേതാക്കളാണെന്നുള്ള ആരോപണവും നിലനിൽക്കുകയാണ്.

0Shares