ആന്ധ്രപ്രദേശിലെ ട്രെയിൻ അപകടം; മരണം 14 ആയി, 51ലധികം പേർക്ക് പരിക്ക്, രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ

  • Post category:national / news
  • Reading time:1 min read
You are currently viewing ആന്ധ്രപ്രദേശിലെ ട്രെയിൻ അപകടം; മരണം 14 ആയി, 51ലധികം പേർക്ക് പരിക്ക്, രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ

ആന്ധ്രാ പ്രദേശിലുണ്ടായ ട്രെയിൻ അപകടത്തിൽ മരണം ആറായി. അപ‍കടത്തിൽ 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്. വിജയനഗരം ജില്ലയിലാണ് അപകടം നടന്നത്. വിശാഖപട്ടണത്ത് നിന്ന് റായഗഢയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ട്രെയിനിൻ്റെ മൂന്ന് ബോഗികൾ പാളം തെറ്റി.

വിജയനഗരയിൽ ഒഡീഷയിലെ റായ്‌ഗഡയിലേക്ക് പോയ ട്രെയിനും വിശാഖപട്ടണത്ത് നിന്ന് ആന്ധ്രാപ്രദേശിലെ പലാസയിലേക്ക് പോവുകയായിരുന്ന ട്രെയിനും കൂട്ടിയിടിച്ചായിരുന്നു അപകടം.

രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ പുരോഗമിച്ചു. പ്രാദേശിക ഭരണകൂടം ദേശീയ ദുരന്ത നിവാരണ സേനയെ വിവരം അറിയിച്ചിരുന്നു.

മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡി അടിയന്തര ദുരിതാശ്വാസ നടപടികൾക്കും വിജയ നഗരത്തിൻ്റെ അടുത്തുള്ള ജില്ലകളായ വിശാഖപട്ടണം, അനകപ്പള്ളി എന്നിവിടങ്ങളിൽ നിന്നും ആംബുലൻസുകൾ എത്തി. വൈദ്യസഹായം നൽകുന്നതിന് അടുത്തുള്ള ആശുപത്രികളിൽ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു.

0Shares