പള്ളിയിലെ ഫണ്ട് തിരിമറി ചോദ്യം ചെയ്‌തു; മുന്‍ കമ്മിറ്റി അംഗത്തെ അടിച്ചു കൊന്ന വികാരിയടക്കം 13 പേര്‍ ഒളിവിൽ

  • Post category:national / news
  • Reading time:1 min read
You are currently viewing പള്ളിയിലെ ഫണ്ട് തിരിമറി ചോദ്യം ചെയ്‌തു; മുന്‍ കമ്മിറ്റി അംഗത്തെ അടിച്ചു കൊന്ന വികാരിയടക്കം 13 പേര്‍ ഒളിവിൽ

തമിഴ്‌നാട്: കന്യാകുമാരിയിൽ മുൻ പള്ളികമ്മിറ്റി അംഗത്തെ പള്ളിമേടയിൽ വച്ച് അടിച്ചു കൊലപ്പെടുത്തു. മൈലോഡ് സെണ്ട് മൈക്കിൾസ് കത്തോലിക്ക ദേവാലയത്തിലാണ് സംഭവം നടന്നത്. തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരനായ സേവ്യർ കുമാറാണ് കൊല്ലപ്പെട്ടത്. അയൺ ബോക്‌സ് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു.

പള്ളിയിൽ ഫണ്ട് തിരിമറി നടക്കുന്നതായി കൊല്ലപ്പെട്ട സേവ്യർ മുമ്പ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിൽ ജോലി ചെയ്‌തിരുന്ന സേവ്യറിൻ്റെ ഭാര്യയെ സസ്പെണ്ട് ചെയ്‌തു.

സേവ്യർ നേരിട്ടെത്തി മാപ്പെഴുതി നൽകിയാലെ സസ്പെൻഷൻ പിൻവലിക്കൂ എന്നായിരുന്നു പള്ളി വികാരി റോബിൻസണിന്‍റെ നിലപാട്. ഇതിനായി സേവ്യർ പള്ളിമേടയിൽ എത്തിയപ്പോഴാണ് വികാരിയും പള്ളി കമ്മിറ്റി അംഗങ്ങൾ ചേർന്ന് ഇയാളെ ആക്രമിച്ചത്.

ആക്രമണത്തില്‍ സേവ്യര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പള്ളി വികാരി റോബിൻസൺ ഉൾപ്പെടെ 13 പേർ ഒളിവിൽ പോയി. പള്ളിമേടയിലെ സി.സി.ടി.വി ഹാർഡ് ഡിസ്‌കുമായാണ് ഇവർ സ്ഥലം വിട്ടത്. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്‌ത പോലീസ് ഇവരെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജതമാക്കി.

0Shares