13-കാരി കാമുകിയുടെ വ്യാജ മരണ പോസ്റ്റ് വിശ്വസിച്ച കുട്ടിക്കാമുകന്‍ കെട്ടി തൂങ്ങി മരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing 13-കാരി കാമുകിയുടെ വ്യാജ മരണ പോസ്റ്റ് വിശ്വസിച്ച കുട്ടിക്കാമുകന്‍ കെട്ടി തൂങ്ങി മരിച്ചു.

മിഷിഗണ്‍: സാമൂഹ്യമാധ്യമങ്ങള്‍ വഴി ആത്മഹത്യ ചെയ്തെന്ന് വിശ്വസിപ്പിച്ചതിനെ തുടര്‍ന്ന് 13-കാരിയുടെ കാമുകനായ 11-കാരന്‍ തൂങ്ങിമരിച്ചു. മിഷിഗണിലെ ആശുപത്രിയില്‍ ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങിയത് 11-കാരന്‍ ടൈസണ്‍ ബെന്‍സാണ്. മാര്‍ച്ച് 14 ന് വീട്ടിലെ കുളിമുറിയില്‍ തൂങ്ങിയതിനെ തുടര്‍ന്ന പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ദിവസങ്ങള്‍ക്ക് ശേഷം മരണമടയുകയുമായിരുന്നു.  മകന്റെ മരണത്തിന് കാരണമായത് 13-കാരിയായ ഗേള്‍ഫ്രണ്ടാണെന്ന് മാതാവ് കത്രീന ഗോസ് ആരോപിച്ചു. കളി തമാശയ്ക്ക് താന്‍ മരിച്ചതായി പെണ്‍കുട്ടി സാമൂഹ്യമാധ്യമം വഴി ബെന്‍സിനെ വിശ്വസിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കൂട്ടുകാരും പ്രചാരണത്തിന് കൂട്ടു നിന്നു. ഫേസ്ബുക്ക് പോസ്റ്റ് വിശ്വസിച്ച ടൈസണ്‍ ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് മാതാവ് പറഞ്ഞു. ഫോസ്ബുക്ക് പോസ്റ്റിനെ വിഷ്വസിച്ചതിനെ ടുടര്‍ന്നാണ് ടൈസണ്‍ ജീവനൊടുക്കിയതെന്ന് മാതാവ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്.

നിയമവശം മുന്‍നിര്‍ത്തി പെണ്‍കുട്ടിയുടെ വിശദ വിവരങ്ങള്‍ പുറത്തുവിട്ടില്ല. ആത്മഹത്യ ചെയ്ത നിലയില്‍ പെണ്‍കുട്ടി ഫേസ്ബുക്ക് പേജില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുകയും ഇത് കണ്ട് പയ്യന്റെ മനസ്സു തകരുകയുമായിരുന്നു. ഈ സംഭവത്തിന് ശേഷം വിഷാദിയായി കാണപ്പെട്ട മകന്‍ മാര്‍ച്ച് 14 ന് കുളിമുറിയില്‍ കെട്ടിത്തൂങ്ങുകയായിരുന്നു. സംഭവം കാണാനിടയായ മാതാവും സഹോരന്മാരും ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ദിവസങ്ങള്‍ക്ക് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. മകന്‍ നല്ലൊരു അത്ലറ്റും, തമാശക്കാരനും സുഹൃത്തും അവന്റെ സഹോദരങ്ങള്‍ക്ക് പ്രിയങ്കരനായ സഹോദരനുമൊക്കെയായിരുന്നെന്ന് മാതാവ് ഗോസ് പറഞ്ഞു. പെണ്‍കുട്ടി മകന്റെ കാമുകിയായിരുന്നെന്ന് മറ്റു കുട്ടികള്‍ പറഞ്ഞുള്ള അറിവാണ് തനിക്കുള്ളതെന്ന് ഗോസ് പറഞ്ഞു.  പലപ്പോഴും പെണ്‍കുട്ടിയെ താന്‍ കണ്ടിരുന്നെങ്കിലും പരസ്പരം സംസാരിക്കുകയോ പരിചയപ്പെടുകയോ ചെയ്തിരുന്നില്ല. മകനെ സ്‌കൂളില്‍ കൊണ്ടുവിടാനും മറ്റും പോകുമ്പോള്‍ കണ്ടിട്ടുണ്ടെന്ന് മാത്രം-ഗോസ് വെളിപ്പെടുത്തി. ആദ്യം വിശ്വസിച്ചില്ലെങ്കിലും മകന്‍ ഒരു സുഹൃത്തിന്റെ സെല്‍ഫോണ്‍ വാങ്ങി തന്റെ പിന്നില്‍ നിന്നുകൊണ്ട് പ്രായക്കൂടുതലുള്ള ഒരു പെണ്‍കുട്ടിയുമായി രഹസ്യമായി സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് മാതാവിന് മനസ്സിലായത്.

0Shares