
നാലുമാസംകൊണ്ട് 11-കാരൻ റീചാർജ് ചെയ്തത് 28000 രൂപയ്ക്ക്. തൃശൂരിലെ ആലംകോട്ടാണ് സംഭവം. 11-കാരന്‍റെ വീട്ടിൽ നിന്നും നിരന്തരം പണം മോഷണം പോയിരുന്നു. ഇത് അന്വേഷിക്കുന്നതിനിടെയാണ് വീട്ടിലെ മൊബൈലിൽ വലിയ സംഖ്യയിൽ റീചാർജ് ചെയ്യുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

വീട്ടിൽ നിന്ന് ഒന്നര ലക്ഷത്തോളം രൂപ മോഷണംപോയെന്നാണ് വീട്ടുകാർ പറയുന്നത്.തുടർന്ന് 11-കാരന്‍റെ രക്ഷിതാക്കൾ മൊബൈൽ ഷോപ്പിലെത്തി വിവരം അന്വേഷിച്ചു15 ഓളം കുട്ടികൾ ഒരുമിച്ചാണ് വലിയ തുകയ്ക്ക് റീചാർജ് ചെയ്യുന്നതെന്നും മൊബൈലിൽ ഗെയിം കളിക്കാനായിരുന്നു റീചാർജ് ചെയ്യുന്നതെന്നും മൊബൈൽ ഷോപ്പ് ജീവനക്കാർ പോലീസിനോട് പറഞ്ഞു.
