പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇനി പുതിയ 108 ആംബുലന്‍സ്; സേവനം തീര്‍ത്തും സൗജന്യം

  • Post category:health / local news
  • Reading time:1 min read
You are currently viewing പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍  ഇനി പുതിയ 108 ആംബുലന്‍സ്;  സേവനം തീര്‍ത്തും സൗജന്യം

കാസർകോട്: പനത്തടി ഗ്രാമപഞ്ചായത്തിലെ പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇനി മുതല്‍ പുതിയ 108 ആംബുലന്‍സിൻ്റെ 24 മണിക്കൂര്‍ സേവനം. ഡ്രൈവറെ കൂടാതെ വാഹനത്തില്‍ ഒരു നഴ്സിൻ്റെ സേവനവുമുണ്ട്. വാഹനത്തില്‍ ഓക്സിജന്‍ സൗകര്യം കൂടാതെ താല്‍ക്കാലിക ചികിത്സാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

രോഗിക്ക് ആശുപത്രിയില്‍ എത്തുന്നതു വരെയുള്ള എല്ലാ സൗകര്യവും ആംബുലന്‍സില്‍ ലഭിക്കും. എല്ലാ രോഗികള്‍ക്കും ആംബുലന്‍സിൻ്റെ സേവനം തീര്‍ത്തും സൗജന്യമായി ലഭിക്കും. ആംബുലന്‍സിൻ്റെ ഫ്ളാഗ് ഓഫ്പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിര്‍വ്വഹിച്ചു.

വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുപ്രിയ ശിവദാസ്, ലത അരവിന്ദന്‍, രാധാകൃഷ്ണ ഗൗഡ, മെമ്പര്‍മാരായ സി.ആര്‍. ബിജു, കെ.ജെ.ജയിംസ്, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.ജി.മോഹനന്‍, മുന്‍ സ്റ്റാന്‍ ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. തമ്പാന്‍, എച്ച്എം.സി കമ്മിറ്റിയംഗങ്ങളായ സുകുമാരന്‍, മൈക്കിള്‍ പൂവ്വത്താനി, സണ്ണി ഈഴക്കുന്നേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ. അനുരൂപ് സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിനയകുമാര്‍ നന്ദിയും പറഞ്ഞു.

0Shares