പതാക ഉയർന്നു; കാസറഗോഡ് കുണിയയിൽ സമസ്തയുടെ നൂറാം വാർഷിക മാഹാസമ്മേളനത്തിന് തുടക്കമായി; വിപുലമായ ഒരുക്കങ്ങൾ; കൂടുതൽ അറിയാം..

  • Post category:local news / news
  • Reading time:2 mins read
You are currently viewing പതാക ഉയർന്നു; കാസറഗോഡ് കുണിയയിൽ സമസ്തയുടെ നൂറാം വാർഷിക മാഹാസമ്മേളനത്തിന് തുടക്കമായി; വിപുലമായ ഒരുക്കങ്ങൾ; കൂടുതൽ അറിയാം..

കുണിയ(കാസറഗോഡ്): കാസറഗോഡ് കുണിയയിൽ സമസ്തയുടെ നൂറാം വാർഷിക മാഹാസമ്മേളനത്തിന് തുടക്കമായി. കുണിയയിൽ പ്രത്യേകം സജ്ജമാക്കിയ വരക്കൽമുല്ലക്കോയ തങ്ങൾ നഗറിലാണ് സമ്മേളനം നടക്കുന്നത്. ഇതിൻ്റെ ഭാഗമായി സമസ്തയുടെ നൂറ് ത്രിവർണ പതാകകൾ സമ്മേളന നഗരിയിൽ ഉയർത്തി. ഉച്ചക്ക് രണ്ട് മണിക്ക് തളങ്കരയിൽ നിന്ന് ഘോഷയാത്രയോടെ എത്തിച്ച പതാകകൾ 3331 വളണ്ടിയർമാരുടെ റൂട്ട് മാർച്ചോടെയാണ് നഗരിയിലെത്തിച്ചത്. സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും സമസ്തയുടെ ആദരണീയരായ നേതാക്കളും ചേർന്നാണ് പതാക ഉയർത്തിയത്. മക്ക, മദീന, ഈജിപ്ത്, ബാഗ്ദാദ്, ഒമാൻ, യു.ഇ.എ, മൊറോക്കോ, മലേഷ്യ, ശ്രീലങ്ക തുടങ്ങിയ ലോക രാജ്യങ്ങൾ, ആന്തമാൻ, ലക്ഷദ്വീപ്, ഇന്ത്യയിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളായ അജ്മീർ, ദില്ലി, പഞ്ചാബ്, തമഴ്നാട്, കർണ്ണാടക, കേരളത്തിലെ പ്രമുഖ സൂഫിവര്യൻമാരും സമസ്ത പണ്ഡിതന്മാരും അന്ത്യവിശ്രമം കൊള്ളുന്ന മഖാമുകളിൽ നിന്നുമായാണ് 100 പതാകകൾ കോഴിക്കോട് വരക്കൽ മഖാമിൽ എത്തിച്ചതും അവിടെനിന്ന് കാസറഗോഡ് തളങ്കര മാക്മിലും അവിടെ നിന്ന് സമ്മേളന നാഗരിയിലും എത്തിച്ചത്.

തുടർന്ന് വൈകിട്ട് 7 മണിയോടെ സമസ്ത ശാതാബ്ദി ആഘോഷ സമ്മേളനത്തിന് തുടക്കമായി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് ശാതാബ്ദി ആഘോഷ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനായി. സയ്യിദ് അലിതങ്ങൾ കുമ്പോൽ പ്രാർഥന നടത്തി. ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ എന്ന പ്രമേയമുയർത്തിയാണ് സമസ്ത നൂറാം വാർഷിക മാഹാസമ്മേളനം നടത്തുന്നത്. ഫെബ്രവരി 8 നാണ് സമാപന മഹാ സമ്മേളനം നടക്കുക. സമ്മേളനത്തിൽ 5 ലക്ഷത്തിൽ അധികം ആളുകൾ പങ്കടുക്കും എന്നാണ് സംഘാടകർ കണക്കാക്കുന്നത്. ഇതിന് മുന്നോടിയായി സമ്മേളന നഗരിയിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.

സമ്മേളനത്തിൻ്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ ക്യാമ്പിൽ വ്യാഴാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ 10,000 പ്രബോധകർ പങ്കെടുക്കുന്ന ദാഈ ക്യാംപ് നടക്കും. മഗ്‌രിബ് നിസ്‌കാര ശേഷം പതിനായിരങ്ങൾ പങ്കെടുക്കുന്ന ആത്മീയ സംഗമം നടക്കും. ഇതിന് ശേഷമാണ് വെള്ളിയാഴ്ച ആദർശം, വിശുദ്ധി, നൂറ്റാണ്ടുകൾ എന്നീ വിഷയങ്ങളെ അധികരിച്ച്, 16 പഠന വിഷയങ്ങൾ ഉൾകൊള്ളിച്ച് നടത്തുന്ന 33,313 പേർ പങ്കെടുക്കുന്ന പഠന ക്യാംപിന് തുടക്കമാകുക. ക്യാമ്പിൽ പങ്കടുക്കുന്നതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത ആളുകൾ സമ്മേളന നഗരിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സമ്മേളന ഭാഗമായി തയ്യാറാക്കിയ ഗ്ലോബൽ എക്സ്പോ ഇതിനകം തന്നെ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിട്ടുണ്ട്. ആദ്യ രണ്ട് ദിവസം സ്ത്രീകൾക്ക് നൽകിയ അവസരം വിവിധ സംസ്ഥാനങ്ങളിലെ ഒട്ടേറെ സ്ത്രീകൾ പ്രയോജനപ്പെടുത്തി. എക്സ്പോ ഇതിനകം 1 ലക്ഷത്തിൽ പരം ആളുകൾ സന്ദർശിച്ചു എന്നാണ് കണക്കാക്കപെടുന്നത്.

0Shares