
കാസർകോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർകോട് ജില്ലാ കമ്മിറ്റിയുടെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായുള്ള മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ മേഖലതല ഉദ്ഘാടനം കാസർകോട് ചായ കടയ്ക്ക് മെമ്പർഷിപ്പ് നൽകി മേഖല ചെയർമാൻ എ.എ.അസീസ് നിർവ്വഹിച്ചു.

ജില്ല പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ്, ജില്ലാ ഭാരവാഹികൾ മേഖല കൺവീനർ ,യൂണിറ്റ് പ്രസിഡണ്ട് ടി.എ ഇല്യാസ് മറ്റു വിവിധ യൂണിറ്റുകളിലെ പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറർമാർ, ഭാരവാഹികൾ, ജനറൽ സെക്രട്ടറി ദിനേശ്.കെ എന്നിവർ സംബന്ധിച്ചു.
