100 ബോട്ടില്‍ കര്‍ണാടക നിര്‍മിത വിദേശമദ്യവുമായി വില്‍പനക്കാരന്‍ അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing 100 ബോട്ടില്‍ കര്‍ണാടക നിര്‍മിത വിദേശമദ്യവുമായി വില്‍പനക്കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: കര്‍ണാടക നിര്‍മിത 100 ബോട്ടില്‍ വിദേശമദ്യവുമായി വില്‍പനക്കാന്‍ പോലിസ് പിടിയിലായി. അരണ ഗുഡ്ഡേ സ്വദേശി എം അശോകനാണ്(44) അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 180 മില്ലീ അടങ്ങുന്ന 40 ബോട്ടില്‍ മദ്യവും 90 മില്ലീ അടങ്ങുന്ന 70 ബോട്ടില്‍ മദ്യവുമാണ് പിടികൂടിയത്. ബുധനാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം. പോലിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് അശോകനെ നീരീക്ഷിച്ചുവരീകയായിരുന്നു.കര്‍ണാടകയില്‍ നിന്ന് വില്‍പനക്കായി എത്തിച്ചതാണ് മദ്യമെന്ന് പോലിസ് പറഞ്ഞു. പ്രതിയെ കാസര്‍കോട് കോടതിയില്‍ വ്യാഴാഴ്ച ഹാജരാക്കി. കാസര്‍കോട് അഡീഷണല്‍ എസ്.ഐ പി.എം മോഹനന്റെ നേതൃത്വത്തിലാണ് മദ്യവേട്ട നടത്തിയത്. സിവില്‍ ഓഫീസര്‍മാരായ സനോജ്, നിയാസ്, ചെറിയാന്‍ തുടങ്ങിയവരും റെയ്ഡിനൊപ്പമുണ്ടായിരുന്നു.

0Shares