ഇന്ത്യക്കാർ ഇന്ത്യ വിടുന്നു: 12 വര്‍ഷത്തിനിടെ പൗരത്വം ഉപേക്ഷിച്ചത് 16 ലക്ഷത്തോളം പേര്‍; കണക്കുകളുമായി കേന്ദ്രസർക്കാർ

  • Post category:national / news
  • Reading time:1 min read
You are currently viewing ഇന്ത്യക്കാർ ഇന്ത്യ വിടുന്നു: 12 വര്‍ഷത്തിനിടെ പൗരത്വം ഉപേക്ഷിച്ചത് 16 ലക്ഷത്തോളം പേര്‍; കണക്കുകളുമായി കേന്ദ്രസർക്കാർ

കഴിഞ്ഞ 12 വര്‍ഷത്തിനിടെ 16 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ തങ്ങളുടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് മറ്റേതെങ്കിലും രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചതായി റിപ്പോര്‍ട്ട്.ബജറ്റ് സമ്മേളനത്തിനിടെ രാജ്യസഭയിലെ ചോദ്യോത്തര വേളയില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് ഇക്കാര്യം അറിയിച്ചത്. 2011 മുതല്‍ 16 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ തങ്ങളുടെ പൗരത്വം ഉപേക്ഷിച്ചതായി ജയശങ്കര്‍ പറഞ്ഞു.

ഇതില്‍ രണ്ട് ലക്ഷത്തിലധികം പേര്‍ (2,25,620) കഴിഞ്ഞ വര്‍ഷമാണ് പൗരത്വം ഉപേക്ഷിച്ചത്. 2015 ല്‍ 1,31,489 പേരും 2016ല്‍ 1,41,603 പേരും 2017 ല്‍ 1,33,049 പേരും ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് മറ്റേതെങ്കിലും രാജ്യ പൗരത്വം സ്വീകരിച്ചതായി വിദേശകാര്യ മന്ത്രി രാജ്യസഭയില്‍ പറഞ്ഞു.2018ല്‍ ഇത് 1,34,561 ആയിരുന്നെങ്കില്‍ 2019 ല്‍ അത് 1,44,017 ആയി.

അതേ സമയം 2020 ല്‍, പൗരത്വം ഉപേക്ഷിച്ചവരുടെ എണ്ണത്തില്‍ കുറവുണ്ടായി. എണ്ണം 85,256 ആയി ചുരുങ്ങി.പിന്നീട് 2021 ല്‍ വീണ്ടും വര്‍ധിച്ച് 1,63,370 ആയി.കഴിഞ്ഞ വര്‍ഷം 2,25,620 പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു.

മുകളില്‍ പറഞ്ഞിരിക്കുന്ന കണക്കുകളെല്ലാം ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ളതാണ്.മുന്‍കാലങ്ങളിലെ അതായത് മന്‍മോഹന്‍ സിംഗ് സര്‍ക്കാരിലെ കാലത്തെ കണക്കുകളും ജയശങ്കര്‍ നല്‍കി.2011ല്‍ പൗരത്വം ഉപേക്ഷിച്ചവരുടെ എണ്ണം 1,22,819 ആണെന്നും 2012 ല്‍ ഇത് 1,20,923 ആയിരുന്നു. പിന്നീട് 2013 ല്‍ 1,31,405 ആയി ഉയര്‍ന്നു. 2014ല്‍ വീണ്ടും 1,29,328 ആയി കുറഞ്ഞു.

0Shares