ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ പരാതിപരിഹാര അദാലത്ത്; സാന്ത്വനമേകി ജില്ലാ കളക്ടര്‍

  • Post category:news
  • Reading time:1 min read
You are currently viewing ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ പരാതിപരിഹാര അദാലത്ത്; സാന്ത്വനമേകി  ജില്ലാ കളക്ടര്‍

കാസര്‍കോട്‌: മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം വിവിധ താലൂക്കുകളില്‍ നടക്കുന്ന ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്തിന് കാസര്‍കോട് ജില്ലയില്‍ തുടക്കമായി. ഈ വര്‍ഷത്തെ ആദ്യ അദാലത്ത് ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ നടന്നു. ഓണ്‍ലൈനായി ലഭിച്ച 90 പരാതികളില്‍ നടപടിയായി. 78 പരാതികളുടെ നടപടി പൂര്‍ത്തീകരിച്ചെന്നും 21 എണ്ണം തുടര്‍ നടപടി ഉടന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കുമെന്നും ജില്ല കളക്ടര്‍ ഡോ.ഡി. സജിത് ബാബു പറഞ്ഞു. അദാലത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2018 ന് നടന്ന അദാലത്തിന് ശേഷം നടക്കുന്ന 2020 അദാലത്തിലെത്തുമ്പോള്‍ വലിയ സന്തോഷമുണ്ട്. റവന്യൂ വകുപ്പിന്‍റെ തീവ്ര പ്രയത്നത്തിലൂടെ ജില്ലയില്‍ 2017 ന് മുന്‍പുള്ള 29345 ഫയലുകള്‍ തീര്‍പ്പാക്കി. ബാക്കിയുള്ളത് 3367 ഫയലുകള്‍ മാത്രമാണ്. കളക്ടറേറ്റില്‍ 14932 ഫയലുകളില്‍ 13692 ഫയലുകള്‍ തീര്‍പ്പാക്കിയെന്നും ജി്ല്ലാ കളക്ടര്‍ പറഞ്ഞു. പരാതികളില്‍ നടപടിയെടുക്കാന്‍ റവന്യൂ വകുപ്പ് കാണിക്കുന്ന കാര്യക്ഷമത മറ്റ് വകുപ്പുകള്‍ക്കും മാതൃകയാകണമെന്നും ഓരോ ഫയലിലും ഓരോ ജീവിതങ്ങളാണെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഉള്‍ക്കൊണ്ട് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
,
വിവിധ വകുപ്പ് മേധാവികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ വ പ്രത്യേകം സജ്ജമാക്കയ അദാലത്ത് വേദിയിലെത്തി. അദാലത്ത് വേദിയില്‍ രജിസ്റ്റര്‍ ചെയ്ത പരാതികള്‍ കേട്ട ശേഷം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കളക്ടര്‍ കൈമാറി. അദാലത്തില്‍ 70 പരാതികള്‍ നേരിട്ട് ലഭിച്ചു. പരാതികള്‍ എല്ലാം പരിശോധിച്ച ശേഷം പതിനഞ്ച് ദിവസത്തിനകം അപേക്ഷകര്‍ക്ക് മറുപടി ലഭിക്കും. ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ബാബു, സബ്കളക്ടര്‍ അരുണ്‍കെ.വിജയന്‍, എ.ഡി.എം. എന്‍. ദേവീദാസ് ഡപ്യൂട്ടി കളക്ടര്‍ (ആര്‍. ആര്‍) പി. ആര്‍ രാധിക തഹസില്‍ദാര്‍ എന്‍. മണിരാജ് എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.

0Shares