ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തി മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ ആരോഗ്യ വിഭാഗം; ശുചിത്വമുള്ള ഹോട്ടലും, വൃത്തിഹീനമായ ഹോട്ടലും ഇവയാണ്..!

  • Post category:news
  • Reading time:1 min read
You are currently viewing ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തി മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ ആരോഗ്യ വിഭാഗം;  ശുചിത്വമുള്ള ഹോട്ടലും, വൃത്തിഹീനമായ ഹോട്ടലും ഇവയാണ്..!

മൊഗ്രാൽ പുത്തൂർ(കാസർകോട്): ഹെൽത്തി കേരളയുടെ ഭാഗമായി മൊഗ്രാൽ പുത്തൂർ ഗ്രാമപഞായത്തിലെ ആരോഗ്യ വിഭാഗം എരിയാൽ, ചൗക്കി എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ ബി.അഷറഫിൻ്റെ നേതൃത്വത്തിലായിരുന്നു മിന്നൽ പരിശോധന.

എരിയായിലെ ബി.എ റസ്റ്റാന്റ് ശുചിത്വമുള്ള ഹോട്ടലായും, ചൗക്കിയിലെ കൊക്കരെക്കോ വൃത്തിഹീനമായ ഹോട്ടലായും കണ്ടെത്തി. വൃത്തിഹീനമായ ഹോട്ടൽ അടച്ചു പൂട്ടാൻ നോട്ടീസ് നൽകി. പഞ്ചായത്തിലെ 11 ഹോട്ടൽ, 2 ബേക്കറി, 2 കൂൾബാർ, എനിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ലൈസൽസ് ഇല്ലാതെയും, വൃത്തിഹീനമായ നിലയിൽ പ്രവർത്തിക്കുന്നതുമായ മൂന്ന് ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.ഭക്ഷണം കഴിക്കുന്നവർക്ക് തിളപ്പിച്ച വെള്ളം നൽകാനും, ജീവനക്കാർ വ്യക്തി ശുചിത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും ഹോട്ടൽ ഉടമകൾക്ക് നിർദ്ദേശം നൽകി. മഞ്ഞപിത്തം, ടൈഫായിഡ്, മറ്റു ജലജന്യരോഗങ്ങൾ തടയാൻ പരിശോധന കർശനമാക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.പി. സുന്ദരൻ, രഞ്ജീവ് രാഘവൻ, ജെ.പി.എച്ച് എൻ രാജി, പഞ്ചായത്ത് ജീവനക്കാരൻ സാബിർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.എരിയാലിലെ ഹോട്ടൽ ജീവനക്കാരന് ഹെൽത്ത് ഇൻസ്പെക്ടർ ബി.അഷറഫ് ഹെയർ കേപ്പ് ധരിപ്പിക്കുന്നു.

 

0Shares