ഹൈദരാബാദിലേക്ക് കെ.എസ്.ആർ.ടി.സിയുടെ എ.സി സ്ലീപ്പർ ബസ് സർവീസ്; ചാർജ് 1400 രൂപ

  • Post category:news
  • Reading time:1 min read
You are currently viewing ഹൈദരാബാദിലേക്ക് കെ.എസ്.ആർ.ടി.സിയുടെ എ.സി സ്ലീപ്പർ ബസ് സർവീസ്; ചാർജ് 1400 രൂപ

മംഗളൂരു: മംഗളൂരുവിൽ നിന്നും ഹൈദരാബാദിലേക്ക് ആദ്യമായി കർണാടക സർക്കാരിന്‍റെ സ്ലീപ്പർ ബസ് സർവീസ് ആരംഭിച്ചു. അംബാരി ഡ്രീം ക്ലാസിന്‍റെ രണ്ട് മൾട്ടി ആക്‌സൽ എ.സി. സ്ലീപ്പർ ബസ്സുകളാണ് ചൊവ്വാഴ്ചമുതൽ സർവീസ് ആരംഭിച്ചത്.

കര്‍ണാടക ഫിഷറീസ് മന്ത്രി കോട്ട ശ്രീനിവാസ പൂജാരി സർവീസ് ഉദ്ഘാടനംചെയ്തു. 1400 രൂപയാണ് മംഗളൂരുവിൽനിന്ന് ഹൈദരാബാദിലേക്കുള്ള ടിക്കറ്റ് നിരക്ക്. ബീജയ് കെ.എസ്.ആർ.ടി.സി ബസ്‌ സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്ന ബസ്സ് അടുത്തദിവസം രാവിലെ 8.30-ന്ഹൈദരാബാദിലെത്തും.

ഉഡുപ്പി, കുന്ദാപുര, ഭട്കൽ, ഹുബ്ലി, ഗാഡഗ്, കോപ്പൽ, റായ്ചൂർ വഴിയാണ് ബസ് ഹൈദരാബാദിലെത്തുക. 2020 ഫെബ്രുവരിയോടെ രണ്ട് അന്തസ്സംസ്ഥാന എ.സി. സ്ലീപ്പർ ബസ്സുകളും 50 രാജഹംസ ബസ്സുകളും നിരത്തിലിറങ്ങുമെന്നും മന്ത്രി അറിയിച്ചു. 15 ബസുകൾക്കുകൂടി ഇത്തരത്തിൽ പെർമിറ്റ് അനുവദിച്ചിട്ടുണ്ട്.

0Shares