കാസര്‍കോട്: ജില്ലയില്‍ വര്‍ധിച്ചുവരുന്ന വാഹന അപകടങ്ങള്‍ കുറയ്ക്കുന്നതിന് ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത്ത് ബാബുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ റോഡ് സേഫ്റ്റി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇന്നുമുതല്‍ തുടര്‍ച്ചയായി ദേശീയപാതയിലും ഊടുവഴികളിലും മറ്റും വാഹന പരിശോധന നടത്തും.
നിശ്ചിത മാതൃകയില്‍ നമ്പര്‍ പ്ലേറ്റ് പതിപ്പിക്കാതെയും ഹെല്‍മറ്റ് ധരിക്കാതെയും ഓവര്‍ സ്പീഡിലും മോഡിഫിക്കോഷന്‍ ചെയ്തും നിയമ ലംഘനങ്ങള്‍ നടത്തുന്ന മോട്ടോര്‍ സൈക്കിള്‍ ഉടമകള്‍ക്കെതിരെ പോലീസ്- മോട്ടോര്‍ വാഹനം- റവന്യൂ വകുപ്പുകള്‍ സംയുക്തമായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധന നടത്തി നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇനി കുടുങ്ങും; ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കാസര്‍കോട് കലക്ടറുടെ ഉത്തരവ്