മഞ്ചേശ്വരം: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ ഒമ്പതിന് നടക്കുന്ന കാസര്‍കോട് ഹെഡ്പോസ്റ്റാഫീസ് മാര്‍ച്ചിന്റെ പ്രചരണാര്‍ഥമുള്ള ജില്ലാ വാഹന ജാഥ തുടങ്ങി. ബുധനാഴ്ച വൈകിട്ട് ഹൊസങ്കടിയില്‍ നടന്ന ചടങ്ങില്‍ സി.പി.എം ജില്ലാസെക്രട്ടറി എം.വി ബാലകൃഷ്ണന് കര്‍ഷക സംഘം ജില്ലാ സെക്രട്ടറിയും ജാഥ ലീഡറുമായ സി എച്ച് കുഞ്ഞമ്പുവിന് പതാക കൈമാറി നാലുദിവസത്തെ ജാഥ ഉദ്ഘാടനം ചെയ്തു. പുരുഷോത്തമ വെള്ളൂര്‍ അധ്യക്ഷനായി. കെ കുഞ്ഞിരാമന് എംഎല്‍എ, സി എച്ച് കുഞ്ഞന്പു, പി ജനാര്ദനന്, പി രഘുദേവന്‍, ശങ്കര റൈ, അബ്ദുള്‍ റസാഖ് ചിപ്പാര്‍, സി എ സുബൈര്‍ എന്നിവര്‍ സംസാരിച്ചു. കെ ആര് ജയാനന്ദനസ്വാഗതം പറഞ്ഞു.
കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് പി ജനാര്ദനന് മാനേജറായ ജാഥയില്‍ പി ആര് ചാക്കോ, കെ.പി വത്സലന്‍, കെ.ആര് ജയാനന്ദ, പി രഘുദേവന്‍, ടി.പി ശാന്ത, ടി കോരന് എന്നിവരാണ് അംഗങ്ങള്‍. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, സ്വാമിനാഥന് കമീഷന് റിപ്പോര്‍ട്ട് നടപ്പാക്കുക, ഉല്പന്നങ്ങള് ചെലവിന്റെ 50 ശതമാനം ചേര്‍ത്ത് സംഭരിക്കുക, വെട്ടിക്കുറച്ച റേഷനരി പുനഃസ്ഥാപിക്കുക, റബ്ബറിന് 250 രൂപ തറവില നിശ്ചയിച്ച് സംഭരിക്കുക, റബ്ബര്‍ കാര്‍ഷിക ഉല്പന്നമാക്കുക, റബ്ബര്‍ ഇറക്കുമതി തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഒമ്പതിന് ഹെഡ്പോസ്റ്റാഫീസ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുന്നത്.
ഹെഡ്പോസ്റ്റാഫീസ് മാര്‍ച്ചിൻ്റെ പ്രചരണാര്‍ഥം നടത്തുന്ന കര്‍ഷകസംഘം ജാഥ തുടങ്ങി