
കാസര്‍കോട്: ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണകളുമായി വിശ്വാസ തീവ്രതയില്‍ ഇന്ന് വലിയപെരുന്നാള്‍ ആഘോഷിക്കുന്നു. വലിയ പെരുന്നാള്‍ ബക്രീദ് എന്നീ പേരുകളിലും ബലിപെരുന്നാള്‍ അറിയപ്പെടുന്നു. അല്ലാഹുവിന്‍റെ കല്പനയ്ക്കും പ്രീതിക്കും വേണ്ടി ഏറ്റവും വിലപ്പെട്ടതിനേപ്പോലും തൃജിക്കുവാന്‍ മനുഷ്യന്‍ തയ്യാറാകുന്നതിന്‍റെ മഹത്തായ സൂചനയാകുന്നു ബക്രീദ് .

ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസവും,ത്യാഗത്തിന്‍റെ വരേണ്യതയും, കര്‍മ്മത്തിന്‍റെ മഹനീയതയുമാണ് ഹജ്ജ് കര്‍മ്മം ഉദ്ഘോഷിക്കുന്നത്. ഇബ്രാഹിം നബിയുടെ വിശ്വാസവും ദൈവത്തിനു മുന്നിലെ സമര്‍പ്പണവും പ രീക്ഷിച്ച ബലിദിനത്തിന്‍റെ മഹത്വമാണ് ഹജ്ജ് കര്‍മ്മത്തിലൂടെ ലോകമുസ്ലീംജനത അനുസ്മരിക്കുന്നത്. ഇബ്രാഹീം നബി അള്ളാഹുവിനായി സ്വന്തം മകനെ ബലിയര്‍പ്പിക്കാന്‍ തയാറവുന്നതാണ് ഈ കര്‍മ്മത്തിന്‍റെ പൂര്‍വകഥ.
വിശ്വാസവും അനുഷ്ഠാനവും ഇഴചേര്‍ന്നു നിൽക്കുന്ന ബലി പെരുന്നാള്‍ നമ്മിലെ അഹങ്കാരത്തെയും വിദ്വേഷത്തെയും തിന്‍മകളെയും ബലിനൽകാനാണ് ആഹ്വാനം ചെയ്യുന്നത്. പ്രവര്‍ത്തികളിൽ വെണ്‍മയും വാക്കുകള്‍ സൗരഭ്യവും നിറച്ച് ഒരുമയോടെ മുന്നേറുക എന്നതാണ് ഒരോ ആഘോഷവും നൽകുന്ന സന്ദേശം. ഏവർക്കും ചാനല്‍ ആര്‍. ബി ഡോട്ട് കോമിന്റെ വലിയപെരുന്നാള്‍ ആശംസകള്‍.
