കാസര്‍കോട്: ഹൈന്ദവ സമൂഹത്തിനിടയില്‍ ഐക്യം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന ഹിന്ദു സമാജോത്സവം ഇന്ന് കാസര്‍കോട്ട് നടക്കും. അതേസമയം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഹിന്ദുസമാജോത്സവം ഉദ്ഘാടനം ചെയ്യാന്‍ എത്തില്ല. ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന മറ്റൊരു പരിപാടി ഉള്ളതിനാല്‍ അദ്ദേഹം കാസര്‍കോട് എത്തില്ലെന്നാണ് ജില്ലാ നേതൃത്വത്തെ അറിയിച്ചത്. വൈകുന്നേരം 3.30 ന് വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലാണ് പരിപാടി. കാസര്‍കോട് ജില്ലാ ഹിന്ദു സമാജോത്സവ സമിതിയാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
അര ലക്ഷത്തോളം പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കും. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ നന്ദകുമാര്‍, ആര്‍.എസ്.എസ് പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് വത്സന്‍ തില്ലങ്കേരി, ആര്‍.എസ്.എസ് മംഗളുരു വിഭാഗ് കാര്യവാഹ് നാ.സീതാരാമ തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംസാരിക്കും. ചിന്മയാ മിഷന്‍ കേരളാ ഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി ഉള്‍പ്പെടെയുള്ള സന്യാസിവര്യന്മാരും പ്രമുഖ ഹൈന്ദവ സംഘടനാ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും.
ഹിന്ദു സമാജോത്സവം ഇന്ന്; ഉദ്ഘാടനം ചെയ്യാന്‍ യോഗി ആദിത്യ നാഥ് പരിപാടിയില്‍ എത്തില്ല