കോഴിക്കോട്: മാതൃഭൂമി ആഴ്ച പതിപ്പില്‍ പ്രസിദ്ധീകരിച്ചു വരുന്ന എസ് ഹരീഷിന്റെ വിവാദമായ നോവല്‍ ‘മീശ’ പിന്‍വലിച്ചു. ചില സംഘടനകളുടെ ആക്രമണ ഭീഷണിയേയും കുടുംബാംഗങ്ങളെ അപമാനിക്കാനുള്ള നീക്കത്തേയും തുടര്‍ന്നാണ് എഴുത്തുകാരനും നോവല്‍ പിന്‍വലിച്ചത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുകൂടിയാണ് എസ്.ഹരീഷ്. അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുന്ന നോവലായിരുന്നു മീശ.
നോവലിലെ രണ്ട് കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തിയ ഒരു സംഭാഷണത്തിന്റെ ഭാഗം ചില കേന്ദ്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ആ സംഭാഷണം ക്ഷേത്രവിശ്വാസികള്‍ക്ക് എതിരാണെന്ന് ആരോപിച്ച് ചില സംഘടനകള്‍ രംഗത്ത് വന്നിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് എസ് ഹരീഷ് തന്റെ ഫേസ്ബുക്ക് ഐ.ഡി ഡീ-ആക്ടിവേറ്റ് ചെയ്തിരുന്നു.
ഹിന്ദു സംഘടനകളുടെ ഭീഷണി; എസ് ഹരീഷ് മീശ നോവല്‍ പിന്‍വലിച്ചു