ഹിന്ദി വിവാദം വിനയായി; കാസര്‍കോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍ സത്യപ്രതിജ്ഞ ചെയ്തത് മലയാളത്തില്‍

  • Post category:news
  • Reading time:1 min read
You are currently viewing ഹിന്ദി വിവാദം വിനയായി; കാസര്‍കോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍ സത്യപ്രതിജ്ഞ ചെയ്തത് മലയാളത്തില്‍

പാര്‍ലമെന്റില്‍ ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയ കൊടിക്കുന്നില്‍ സുരേഷിന് സോണിയ ഗാന്ധിയുടെ ശകാരം കിട്ടിയതോടെ സത്യപ്രതിജ്ഞ മലയാളത്തിലാക്കി കാസര്‍കോട് എം. പി രാജ്മോഹന്‍ ഉണ്ണിത്താന്‍. സത്യാപ്രതിജ്ഞയ്ക്ക് എം.പിമാര്‍ക്ക് അവരുടെ സ്വന്തം ഭാഷ ഉപയോഗിച്ചു കൂടേയെന്ന വിമര്‍ശനത്തിന് പിന്നാലെയാണ് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്യാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറിയത്.

ആദ്യം കൊടിക്കുന്നില്‍ സുരേഷ് ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയതിനെ ബി.ജെ.പി അംഗങ്ങള്‍ ഡെസ്കിലടിച്ച് സ്വാഗതം ചെയ്തിരുന്നു. കേരളത്തില്‍ നിന്നെത്തിയ എം. പി ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയതിനായിരുന്നു ബി.ജെ.പി എം.പിമാരുടെ അഭിനന്ദനം. ഇതാണ് സോണിയ ഗാന്ധിയെ ചൊടിപ്പിച്ചത്.

0Shares