റിയാദ്: സൗദി നിയമങ്ങളെ വെല്ലുവിളിച്ച ഒരു യുവതിയുടെ വാർത്തയാണ് ഇന്ന് ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. റിയാദ് തെരുവില്‍ നിന്നും ഹിജാബ് ധരിക്കാതെ നില്‍ക്കുന്ന ഫോട്ടോ എടുക്കുകയും അത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിനും യുവതിയെ സൗദി പോലീസ് അറസ്റ്റ് ചെയ്തു എന്ന വാർത്ത.

പൊതു ധാര്‍മ്മികതയ്ക്ക് നിരക്കാത്ത സ്വഭാവ നടപടിയുടെ പശ്ചാത്തലത്തിലാണ് യുവതിയെ അറസ്റ്റ് ചെയ്തതെന്ന് സൗദി പോലീസ് വക്താവ് പറഞ്ഞു. സൗദിയില്‍ സ്ത്രീകള്‍ തട്ടമിടാതെ പൊതു സമൂഹത്തിന് മുന്നില്‍ എത്തുന്നത് നിയമ ലംഘനമാണ്.

രാജ്യത്തെ നിയമ സംവിധാനങ്ങളെ വെല്ലുവിളിച്ചാണ് യുവതി പൊതു സമൂഹത്തില്‍ പെരുമാറിയതെന്നും ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സൗദി പോലീസ് വക്താവ് മാധ്യമങ്ങളോട് വ്യക്തമാക്കി.