
ന്യൂഡല്‍ഹി: ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി വിധിക്കെതിരെ ഭര്‍ത്താവ് ഷെഫിന് ജഹാന് നല്കിയ ഹര്‍ജിയില്‍ കോടതിയില്‍ വാദം തുടങ്ങി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. തുറന്ന കോടതിയിലെ വാദമെന്ന തീരുമാനം പുനപരിശോധിക്കണമെന്ന് ഹാദിയയുടെ പിതാവ് അശോകന്റെ അഭിഭാഷകന് വാദം തുടങ്ങിയപ്പോള്‍ ആവശ്യപ്പെട്ടു. വിശദമായ വാദത്തിനായി കേസ് നാളെ വീണ്ടും പരിഗണിക്കും എന്ന് കോടതി അറിയിച്ചു.

ഹാദിയയുടെ നിലപാട് എല്ലാവര്ക്കും അറിയാം. തുറന്ന കോടതിയില്‍ ഹാദിയയെ കേള്‍ക്കുന്നത് വര്‍ഗീയ പ്രത്യാഘാതകള്ക്ക് ഇടയാക്കും. ജഡ്ജിമാരും ഹാദിയയും തമ്മില്‍ സംസാരിക്കണം. ഷെഫിന് ജഹാന് തീവ്രവാദ ബന്ധമുണ്ടെന്നും അശോകന്റെ അഭിഭാഷകനായ ശ്യാം ദിവാന് കോടതിയില്‍ പറഞ്ഞു. ഐ.എസ് ഏജന്റുമായി ഷെഫിന് ജഹാന് സംസാരിച്ചതിനു തെളിവുണ്ട്.
സംഘടിത മതം മാറ്റത്തിന് കേരളത്തില്‍ വലിയ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുവെന്നും ശ്യാം ദിവാന് വാദിച്ചു. മഞ്ചേരിയിലെ സത്യസരണി ഒട്ടേറെപ്പേരെ മതംമാറ്റിയിട്ടുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) കോടതിയില്‍ വാദിച്ചു. സമാനമായ 11 കേസുകളില്‍ ഏഴും സത്യസരണിയുമായി ബന്ധപ്പെട്ടവയെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചു.
