
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: ഇസ്ലാം മതം സ്വീകരിച്ച വൈക്കം സ്വദേശിനി ഹാദിയയുടെ സംരക്ഷണാവകാശം പൂര്‍ണമായും അച്ഛനല്ലന്ന് സുപ്രീം കോടതി.24 വയസുകാരിയായ ഒരു പെണ്‍കുട്ടിയുടെ കാര്യത്തില്‍ പിതാവിന് മാത്രമല്ല സംരക്ഷണാവകാശമെന്നും കുട്ടിക്ക് സ്വന്തം നിലയില്‍ തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നും സുപ്രിംകോടതിയുടെ നിരീക്ഷണം.ഹാദിയയുമായുള്ള വിവാഹം അസാധുവാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ ഭര്‍ത്താവ് ഷഫീന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ഹാദിയ 24 വയസുള്ള യുവതിയാണ്. തന്റെ സംരക്ഷന്‍ ആരായിരിക്കണമെന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം അവര്‍ക്കുണ്ട്. ആവശ്യമെങ്കില്‍ ഹാദിയയ്ക്ക് കസ്റ്റോഡിയനെ നിയമിക്കും. വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോയെന്നും കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമുണ്ടോ എന്നും പരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് അറിയിച്ചു. കേസ് അടുത്ത തിങ്കളാഴ്ച പരിഗണിക്കുമെന്ന് സുപ്രിംകോടതി അറിയിച്ചു. സംസ്ഥാന വനിതാ കമ്മിഷനും കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്‍ പിന്‍മാറിയ സാഹചര്യത്തില്‍ എന്‍. ഐ. എ നടപടികള്‍ നീതിപൂര്‍വകമാകില്ലെന്നാണു ഷെഫിന്റെ ഹര്‍ജിയിലെ വാദം.
