
ന്യൂഡല്‍ഹി: ഹാദിയയെ സിറിയയിലേക്കു കടത്തും എന്നതുകൊണ്ടാണ് ഹൈക്കോടതി ഇടപെട്ടതെന്ന, അശോകന്റെ വാദത്തെ സുപ്രിം കോടതി ചോദ്യം ചെയ്ത സുപ്രീം കോടതി, ഹാദിയയെ വീട്ടുതടങ്കലില്‍ പീഡിപ്പിച്ചു എന്നത് ഉള്‍പ്പെടെ ഹാദിയ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിതാവ് അശോകന്‍ മറുപടി നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെയാണ് നിര്‍ണ്ണായക നിര്‍ദ്ദേശം.

ഇതൊരു ബലാത്സംഗ കേസല്ല, പരസ്പര സമ്മതത്തോടുകൂടിയുള്ള പ്രായപൂര്‍ത്തിയായ രണ്ടുപേരുടെ വിവാഹമാണെന്നും കോടതി പറഞ്ഞു. വിദേശത്തു പോവുമെന്ന് വിവരമുണ്ടെങ്കില്‍ ഇടപെട്ടു തടയേണ്ടത് സര്‍ക്കാരാണെന്നും കോടതി ചൂണ്ടിക്കാട്ടി. വീട്ടുതടങ്കലില്‍ അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിക്കണം. സ്വതന്ത്രയായി ജീവിക്കാന്‍ പൂര്‍ണസ്വാതന്ത്രം പുനഃസ്ഥാപിക്കണം. ഷെഫിന്‍ ജഹാനെ രക്ഷകര്‍ത്താവായി അംഗീകരിക്കണം. ഷെഫിന്‍ ജഹാന്റെ ഭാര്യയായി ജീവിക്കാന്‍ അനുവദിക്കണമെന്നുംഹാദിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.മുസ്ലിമായി ജീവിക്കാനാണ് ആഗ്രഹമെന്ന് സുപ്രീംകോടതിയില്‍ ഹാദിയ വ്യക്തമാക്കി.
വീട്ടുതടങ്കലിലായിരുന്നപ്പോള്‍ തനിക്ക് തന്ന ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നെന്ന് ഹാദിയ സത്യവാങ്മൂലത്തില്‍ ആരോപിച്ചിട്ടുണ്ട്. മറ്റൊരു വിവാഹത്തിന് പ്രേരിപ്പിച്ചതായും ഹാദിയ സത്യവാങ്മൂലത്തില്‍ പറയുന്നു. വീട്ടുതടങ്കലിലായിരുന്നപ്പോള്‍ തന്നെ കാണാന്‍ വന്നവരുടെ വിശദാംശങ്ങള്‍ പൂര്‍ണമായും പക്കലുണ്ട്. ഇത് പരിശോധിച്ചാല്‍ മതംമാറ്റ സമ്മര്‍ദത്തിന്റെയും ഭീഷണിയുടെയും വിവരം വ്യക്തമാകും.
