വൈക്കം: ഹാദിയയുടെ പിതാവ് ടി.വിപുരം കാരാട്ടു വീട്ടില്‍ കെ.എം അശോകന്‍ ബിജെപിയില്‍ ചേര്‍ന്നു. ഒരാഴ്ച മുമ്പ് ബി.ജെ.പി.യുടെ അംഗത്വ കാമ്പയിനില്‍ മിസ്ഡ്കോള്‍ അടിച്ച് അംഗത്വമെടുത്തിരുന്നു. 16ന് ടിവിപുരത്ത് ബി.ജെ.പി നടത്തിയ ശബരിമല സംരക്ഷണ സദസ്സില്‍ ബി.ജെ.പി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണനാണ് മെമ്പര്‍ഷിപ്പ് നല്‍കിയത്.
ടി.വിപുരത്ത് അശോകനോടൊപ്പം അന്‍പതോളം പേര്‍ ബിജെപിയില്‍ ചേര്‍ന്നതായി നിയോജകമണ്ഡലം പ്രസിഡന്റ് പിജി ബിജുകുമാര്‍ പറഞ്ഞു. ടി.വിപുരം പഞ്ചായത്തുകമ്മിറ്റി പ്രസിഡന്റ് എന്‍വി പുഷ്പന്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന കൗണ്‍സിലംഗം പികെ ഷാജി, വി ശിവദാസ്, പിആര്‍ സുഭാഷ്, എസ് എന്‍വി രൂപേഷ്, ഷിജി ലാലു, ഗീതാ ജോഷി എന്നിവര്‍ പ്രസംഗിച്ചു.
ഹാദിയയുടെ പിതാവ് കെ.എം അശോകന്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു