ഹര്‍ത്താലുമായി ബന്ധപ്പെട്ട് സി.പി.എം ബി.ജെ.പി സംഘര്‍ഷം; പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍; കുറ്റിക്കോല്‍, കളളാര്‍ പ്രദേശങ്ങള്‍ പോലീസ് ജാഗ്രതയില്‍

  • Post category:local news
  • Reading time:1 min read
You are currently viewing ഹര്‍ത്താലുമായി ബന്ധപ്പെട്ട് സി.പി.എം ബി.ജെ.പി സംഘര്‍ഷം; പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍; കുറ്റിക്കോല്‍, കളളാര്‍ പ്രദേശങ്ങള്‍ പോലീസ് ജാഗ്രതയില്‍

കാസര്‍കോട്: ശനിയാഴ്ച നടന്ന ഹര്‍ത്താലുമായി ബന്ധപ്പെട്ട് കള്ളാറില്‍ സി.പി.എം ബി.ജെ.പി സംഘര്‍ഷം. ബി.ജെ.പി പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ സി.പി.എം സി.ഐ.ടി.യു പ്രവര്‍ത്തകരായ ഒന്‍പത് പേരെ രാജപുരം പൊലീസ് അറസ്റ്റ് ചെയ്തു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം ഒക്ലാവ് കൃഷ്ണന്‍(49), ലോക്കല്‍ കമ്മിറ്റിയംഗം ടി.രത്‌നാകരന്‍(45), ലോക്കല്‍ സെക്രട്ടറി രാമചന്ദ്രന്‍ (52), ചുള്ളിക്കര ലോക്കല്‍ സെക്രട്ടറി സിനി കുര്യാക്കോസ്(44), കുഞ്ഞികൃഷ്ണന്‍(34), ജോഷി പാലങ്കല്‍(43), രാഘവന്‍(39), പ്രശാന്ത്(25), ശങ്കരന്‍(50) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസമാണ് സംഭവം. സാരമായി പരിക്കേറ്റ രണ്ടുപേര്‍ മംഗളൂരുവിലും അഞ്ച് പേര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. സി.പി.എം പ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 20 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തു. പ്രശാന്തിന്റെ പരാതിയിലാണ് കേസ്.കുറ്റിക്കോല്‍ പള്ളത്തിങ്കാല്‍ ടൗണില്‍ ഇരിക്കുകയായിരുന്ന ക്ലബ്ബ് പ്രവര്‍ത്തകരെ ജീപ്പിലെത്തിയ സംഘം മര്‍ദ്ദിച്ചു. സംഭവത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. പള്ളത്തിങ്കാല്‍ ടൗണില്‍ ഞായറാഴ്ച്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. ജീപ്പില്‍ കൊട്ടോടി ഭാഗത്തുനിന്ന് വന്ന സംഘം മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവര്‍ പരാതിപ്പെട്ടു. എച്ച്.രതീഷ് (28), മണികണ്ഠന്‍ തുണ്ടംബട്ടി(33), ശ്രീലാല്‍(26), എച്ച്.വിജയന്‍(40), വിജേഷ്(23), അനീഷ്(30) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും ബേഡഡുക്ക താലൂക്കാശുപത്രിയിലും ചികിത്സ തേടി. പ്രകോപനമൊന്നുമില്ലാതെയാണ് തങ്ങളെ അക്രമിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. വിവരമറിഞ്ഞ് ബേഡകം എസ്.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കി. കുറ്റിക്കോല്‍, കളളാര്‍ പ്രദേശങ്ങളില്‍ പോലീസ് കനത്ത ജാഗ്രത തുടരുന്നു.

0Shares