ഹയർ സെക്കണ്ടറി മേഖല ഇല്ലാതാക്കാനുള്ള ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയണമെന്ന്‌ ആവശ്യം; അധ്യാപകർ കരിദിനമാചരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ഹയർ സെക്കണ്ടറി മേഖല ഇല്ലാതാക്കാനുള്ള ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയണമെന്ന്‌ ആവശ്യം; അധ്യാപകർ കരിദിനമാചരിച്ചു

കാസർകോട്: ഹയർ സെക്കണ്ടറി മേഖല ഇല്ലാതാക്കാനുള്ള ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയണമെന്ന്‌ ആവശ്യപ്പെട്ട് ഹയർ സെക്കണ്ടറി മേഖലയിലെ അധ്യാപക സംഘടനകളുടെ കൂട്ടായ്മ ആയ ഫെഡറേഷൻ ഓഫ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ FHSTA ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനവും കരിദിനവും ആചരിച്ചു.

ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ഹയർ സെക്കണ്ടറി വിരുദ്ധ നിർദ്ദേശങ്ങൾക്ക് പിന്നിൽ സ്വാശ്രയ വിദ്യാഭ്യാസ ലോബികളുടെ സമ്മർദ്ദമമാണെന്നും. സി.ബി.എസ്.ഇ യിൽ നിന്ന് ഹയർ സെക്കണ്ടറിയിലേക്ക് കുട്ടികൾ വരുന്നത് തടയാനും പ്ലസ് ടു സ്കൂളുകൾ അടച്ചു പൂട്ടുവാനുമുള്ള നീക്കമാണ് ഇതിനു പിന്നിലുള്ളതെന്ന് സംഘടന ആരോപിച്ചു.ഹയർ സെക്കണ്ടറിയെ തകർക്കുക വഴി ഗുണനിലവാരമുള്ള വിദ്യാഭ്യാസം സാധാരണക്കാരുടെ കുട്ടികൾക്ക് ലഭിക്കുവാനുള്ള അവസരമാണ് ഇല്ലാതാകുന്നത്. ഫെബ്രുവരി 15 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ ജില്ലാ കേന്ദ്രങ്ങളിൽ സായാഹ്ന ധർണ്ണ നടത്താനും ഫെബ്രുവരി 23 ശനിയാഴ്ച തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിൽ നിന്നും സെക്രട്ടറിയേറ്റ് നടയിലേക്ക് അധ്യാപകർ പങ്കെടുക്കുന്ന റാലിയും- മഹാ സംഗമവും വിജയിപ്പിക്കാനും FHSTA ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പ്രതിഷേധ പ്രകടനം ജി.ജി തോമസ് FHSTA ജില്ലാ കൺവീനർ, ഉദ്ഘാടനം ചെയ്തു. അൻവർ കെ.ടി FHSTA ട്രഷർ, പി.രതീഷ് കുമാർ. മെജോ ജോസഫ്, പ്രവീൺ കുമാർ, സദാശിവൻ, അബ്ദുൾ റഹ്മാൻ പി.ഇ, വാസുദേവൻ ഐ.കെ, സിനോജ് ടോം, അബ്ദുള്ള കുഞ്ഞി, സോണിയ ജൂലിയറ്റ്, സിനി രഘു. ജയശ്രീ എ.സി.നി, എന്നിവർ നേതൃത്വം നല്കി.

0Shares