ഹയര്‍ സെക്കന്ററി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 83.75; എല്ലാ വിഷങ്ങളിലും എപ്ലസ് ലഭിച്ചവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

  • Post category:news
  • Reading time:1 min read
You are currently viewing ഹയര്‍ സെക്കന്ററി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 83.75; എല്ലാ വിഷങ്ങളിലും എപ്ലസ് ലഭിച്ചവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍ സെക്കന്ററി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യപിച്ചു. 83.75 ആണ് ഇത്തവണത്തെ പ്ലസ്ടു വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയ ശതമാനം ഇക്കുറി കൂടുതലാണ്. 83.37 ശതമാനമായിരുന്നു 2017 ലെ വിജയ ശതമാനം. പരീക്ഷ എഴുതിയവരില്‍ 3,09,065 പേരാണ് വിജയിച്ചത്. കണ്ണൂരിലാണ് കൂടുതല്‍ വിജയശതമാനം. 86.75 ആണ് കണ്ണൂരിന്റെ വിജയശതമാനം. പത്തനംതിട്ടയ്ക്കാണ് ഏറ്റവും കുറവ് വിജയശതമാനം. 90.2 ആണ് വിഎച്ച്എസ്സി വിജയശതമാനം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് എല്ലാ വിഷങ്ങളിലും എപ്ലസ് ലഭിച്ചവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. 14,735 പേരാണ് എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയിരിക്കുന്നത്. 180 പേരാണ് നൂറു ശതമാനം വിജയം നേടിയത്. ജൂണ്‍ അഞ്ചു മുതല്‍ 12 വരെയാണ് സേ പരീക്ഷകള്‍ നടക്കുക. ഈ മാസം 15 വരെ പുനര്‍മൂല്യനിര്‍ണ്ണയത്തിന് അപേക്ഷിക്കാം.ഫലം അറിയാന്‍ താഴെ കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക

www.keralaresults.nic.in
www.keralapareekshabhavan.in
www.dhsekerala.gov.in
www.results.kerala.nic.in
www.education.kerala.gov.in
www.result.prd.kerala.gov.in
www.results.itschool.gov.in

0Shares