തൃശൂര്‍: മത്സ്യവില്‍പ്പന നടത്തി ഉപജീവനം നടത്തിയിരുന്ന തൊടുപുഴ അല്‍ അസ്ഹര്‍ കോളജ് വിദ്യാര്‍ഥിനി ഹനാന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. കൊടുങ്ങല്ലൂരില്‍ വച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.
കോഴിക്കോട് നിന്നുള്ള യാത്രയിലാണ് ഹനാന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ ഹനാനെ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹനാനു നട്ടെല്ലിനു പരുക്കുണ്ട്. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ക്കും പരുക്കേറ്റു. അപകടത്തില്‍ ഹനാന്റെ കൈകളിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പരുക്കുണ്ട്. പിന്നീടു വിദഗ്ധ ചികില്‍സയ്ക്കായി കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്കു മാറ്റി.

ഹനാന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു