തൃക്കരിപ്പൂര്‍: ചില പ്രത്യേക വിഷയങ്ങളില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തി വിഭാഗിയത സൃഷ്ടിക്കലല്ല മാനവികത. വിയോജിക്കാനുള്ള സ്വാതന്ദ്രത്തെ ഉള്‍കൊള്ളുന്നതും വിശ്വാസങ്ങളെ അതിന്റെതായ അര്‍ത്ഥത്തില്‍ പ്രയോഗവത്കരിക്കാനുള്ള അവസരവുമാണ് മാനവികത. മാനവികതയെ തകര്‍ക്കുന്നവരെ ബഹുസ്വര സമൂഹം ഒറ്റപ്പെടുത്തണമെന്ന് വിവിധ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പങ്കെടുത്ത എം എസ് എഫ് സൗഹൃദ തെരുവ് ആവശ്യപ്പെട്ടു. എം. എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി നടത്തിയ സൗഹൃദ തെരുവ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ഉല്‍ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി ഹമീദ് സി.ഐ സ്വാഗതം പറഞ്ഞു. വി.കെ.പി ഭാവ, എന്‍.ടി.പി കരീം, ശിഹാബ് മാസ്റ്റര്‍, ശഹീദ് വലിയപറമ്പ്, വിവിധ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് നാവനീത് ചന്ദ്രന്‍(കെ എസ് യു),താജുദ്ദീന്‍ ധാരിമി പടന്ന(എസ്.കെ.എസ്.എസ് .എഫ്),ഇബ്രാഹിം പള്ളങ്കോട്(എം.എസ്.എഫ്), മുഹമ്മദ് സാദിഖ് പടന്ന(ഫ്രറ്റെര്‍ണിറ്റി), എം.എസ്.എഫ് ജില്ലാ ഭാരവാഹികളായ മുഹമ്മദ് കുഞ്ഞി ഉളുവാര്‍, ആസിഫ് ഉപ്പള, അസര്‍ എതിര്‍ത്തോട്, ജാബിര്‍ തങ്കയം, ഖാദര്‍ ആലൂര്‍, അസറുദ്ദീന്‍, അസറുദ്ദീന്‍ മണിയനോടി, റഹീം പള്ളം, മര്‍സൂക് റഹ്മാന്‍, മുഹമ്മദ് പടന്ന, ആശ്രിഫാ, സയ്യിദ് ത്വാഹ, ഖലീല്‍ അബൂബക്കര്‍, സൈഫുദ്ദീന്‍ തങ്ങള്‍ പ്രസംഗിച്ചു.

സൗഹൃദം ഊട്ടി ഉറപ്പിക്കലാണ് മാനവികതയെന്ന് എം.എസ്.എഫ്