കൊച്ചി: സൗന്ദര്യ വര്‍ധക വസ്തുക്കളുടെ പരസ്യത്തില്‍ മോഡലാവില്ലെന്ന് നടി രജിഷ വിജയന്‍. സൗന്ദര്യ ക്രീമുകളുടേയും മുടി വളരാനുള്ള എണ്ണകളുടേയും പരസ്യത്തില്‍ തനിക്ക് അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ചലച്ചിത്രതാരം രജിഷ വിജയന്‍. കൊച്ചിന്‍ കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച സംസ്ഥാന ചലചിത്ര പുരസ്‌കാരം നേടിയവരെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നടി.

കഴിഞ്ഞ ദിവസം വന്ന ഇത്തരമൊരു ഓഫര്‍ താന്‍ നിരസിച്ചതായും രജിഷ വെളിപ്പെടുത്തി. നിറത്തിലല്ല വ്യക്തിത്വത്തിലാണ് സൗന്ദര്യമെന്നും വിനായകന് അത് വേണ്ടുവോളമുണ്ടെന്നും രജിഷ ചടങ്ങില്‍ സംസാരിക്കവേ ചൂണ്ടിക്കാട്ടി.