
ദമാം: സൗദി ആലംപാടി ജമാഅത്തിന്‍റെ ജനറൽ ബോഡിയോഗം ദാമ്മാം ജൂബിലി റെസ്റ്റോറന്റ് ഹാളിൽ വെള്ളിയാഴ്ച മേനത്ത് മുഹമ്മദിന്‍റെ അധ്യക്ഷതയിൽ ചേർന്നു. ഖാളി മുഹമ്മദ് ഉദ്ഘാടനം ചെയ്ത യോഗത്തില്‍ പുതിയ ഭാരവാഹികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായി ബക്കർ മിഹ്റാജിനേയും ജനറൽ സെക്രട്ടറിയായി ജമാൽ ആലംപാടിയേയും ഖജാന്‍ജിയായി പി.എം ഖാദറിനേയും ഉപദേശകരായി ഖാളി മുഹമ്മദ്,മൊയ്തു ചാൽക്കര എന്നിവരേയും തെരഞ്ഞെടുത്തു.

മറ്റ് ഭാരവാഹികൾ : വൈ:പ്രസിഡന്റുമാര്‍- എസ്.അബ്ദുല്ല, എസ്.എ മുഹമ്മദ്, മുഹമ്മദ് തോട്ടിൻകര. ജോ:സെക്രട്ടറിമാര്‍- റിയാസ് മിഹ്റാജ്, നവാഫ് ഖാളി, ആച്ചു മുക്രി. മീഡിയ പ്രധിനിധി- ഫായിസ്.
യോഗത്തില്‍സെക്രട്ടറി ബക്കർ മിഹ്റാജ് വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു, ബക്കർ മിഹ്റാജ് സ്വാഗതവും ജമാൽ ആലംപാടി നന്ദിയും പറഞ്ഞു.
