സൗദിയില്‍ മലയാളി നഴ്സിന് ബാധിച്ചത് ചൈനയിലെ കൊറോണയല്ലെന്ന് സ്ഥിരീകരണം

  • Post category:news
  • Reading time:1 min read
You are currently viewing സൗദിയില്‍ മലയാളി നഴ്സിന് ബാധിച്ചത് ചൈനയിലെ കൊറോണയല്ലെന്ന് സ്ഥിരീകരണം

സൗദി അറേബ്യയിലെ മലയാളി നഴ്സിന് ബാധിച്ചത് ചൈനയില്‍ കണ്ടെത്തിയ കൊറോണ വൈറസ് അല്ലെന്ന് സ്ഥിരീകരണം. ചികിത്സാവിധേയമായ രോഗമാണ് നഴ്സിനെ ബാധിച്ചിട്ടുള്ളതെന്നും കണ്ടെത്തി. മെഴ്സിന് കാരണമായ കൊറോണ വൈറസ് ആണ് മലയാളി നഴ്സിനെ ബാധിച്ചിട്ടുള്ളത്. 2012ല്‍ കണ്ടെത്തിയ രോഗമാണിത്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിയായ നഴ്സിനെ സൗദി ആരോഗ്യമന്ത്രാലയത്തിന്‍റെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സൗദിയില്‍ 30 നഴ്‌സുമാരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ഇതില്‍ 20 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. പത്ത് പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ല.
തങ്ങളേയും പരിശോധനയ്ക്ക് വി ധേയമാക്കണമെന്ന് നഴ്സുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനയില്‍ കൊറോണ ബാധയേറ്റ് പതിനേഴ് പേരാണ് മരിച്ചത്. 500 ഓളം പേര്‍ക്ക് കോറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാല്‍ വൈറസിന്‍റെ പ്രഭവ കേന്ദ്രമായ ബുഹാന്‍ നഗരത്തില്‍ പൊതുഗതാഗത സംവിധാനം പൂര്‍ണ്ണമായും നിര്‍ത്തി വെച്ചിരിക്കുകയാണ്. ആളുകളോട് പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്. രാജ്യാന്തര ആഗോള അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതില്‍ ലോകാരോഗ്യ സംഘടനയുടെ ചര്‍ച്ച തുടരുകയാണ്.

0Shares