കാസര്‍കോട്: സൗദിയില്‍ കുഴഞ്ഞു വീണുമരിച്ച കാസര്‍കോട്ടെ ആലംപാടിയിലെ മയാസ് മേനത്തിന്റെ(30) മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. ഖബറടക്കം രാവിലെ ആലംപാടി ഖിളര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഞായറാഴ്ചയാണ് മയാസ് മരണപ്പെട്ടത്. ഉച്ചയോടെ നെഞ്ചുവേദനയനുഭവപ്പെട്ട് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് അല്‍ ഖോബാറിലെ അല്‍ മന ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വൈകുന്നേരത്തോടെ മരണം സംഭവിച്ചു. സൗദിയില്‍ ഹാര്‍ഡ് വെയര്‍ ഷോപ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു. മേനത്ത് മാഹിന്‍ ഖമറുന്നിസ ദമ്പതികളുടെ മകനാണ്. ഭാര്യ: തസ്ലീന. ഏകമകള്‍ മേഹ. സഹോദരങ്ങള്‍: മഅ്റൂഫ്, മുഫീദ, ആഇശ.
സൗദിയില്‍ മരിച്ച മയാസിൻ്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും