സൗദിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സ് ആത്മഹത്യ ചെയ്ത നിലയില്‍

  • Post category:news
  • Reading time:1 min read
You are currently viewing സൗദിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സ് ആത്മഹത്യ ചെയ്ത നിലയില്‍

തിരുവനന്തപുരം: സൗദിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സായ തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശിനി നീനയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ന്നാമ്മാം ഹുഫൂഫില്‍ ജോലിചെയ്യുന്ന നീനയെ താമസ സ്ഥലത്താണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മൂന്ന് വര്‍ഷമായി അല്‍ഹസ്സയിലെ ഹെല്‍ത്ത് സെന്ററില്‍ നേഴ്സായി ജോലി ചെയ്യുകയായിരുന്നു നീന. അവധിയിലായിരുന്ന നീന വിവഹ നിശ്ചയം കഴിഞ്ഞ് കഴിഞ്ഞ മാസമാണ് ജോലിക്ക് തിരിച്ചെത്തിയത്. അമ്മക്ക് സുഖമില്ലാത്ത കാരണത്താല്‍ നാട്ടില്‍ പോകാനായി നീന വീണ്ടും അവധി ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ അധികൃതര്‍ അനുമതി നല്‍കിയില്ല. ഇതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതാണെന്നും അഭ്യൂഹമുണ്ട്. ഹുഫൂഫ് കിംഗ് ഫഹദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

0Shares