സൗജന്യ മെഡിക്കൽ ക്യാമ്പ് – മാർച്ച് 31ന്

  • Post category:news
  • Reading time:1 min read
You are currently viewing സൗജന്യ മെഡിക്കൽ ക്യാമ്പ് – മാർച്ച് 31ന്

ചെർക്കള(കാസർകോട്) : നെല്ലിക്കട്ട പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി
സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മാർച്ച് 31 ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്‌ക്കു 1 മണി വരെയാണ് ക്യാമ്പ്. പി ബി എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിൻ്റെയും മംഗലാപുരം കണച്ചുർ മെഡിക്കൽ കോളേജിൻ്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

മെഡിക്കൽ ക്യാമ്പ് കാസർകോട് എം.എൽ.എ എൻ.എ നെല്ലിക്കുന്ന് ഉൽഘാടനം ചെയ്യും. ജനറൽ മെഡിസിൻ, ശ്വാസകോശ വിഭാഗം, ശിശുരോഗ വിഭാഗം, സർജറി വിഭാഗം, എല്ലുരോഗ വിഭാഗം, ഗൈനക്കോളജി, ഇ.എൻ.ടി, കണ്ണുരോഗ വിഭാഗം തുടങ്ങിയ ഡോക്ടർമാരുടെ സേവനം ലഭ്യമാകും.

ക്യാമ്പിൽ പങ്കെടുക്കുന്ന രോഗികൾക്ക് തുടർചികിത്സയ്ക്ക് പ്രത്യേകം ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക. ഫോൺ: 04994-298004, 9048474515, 8893777477

0Shares