
കോഴിക്കോട്: കൊടുവള്ളിയില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ചുണ്ടപ്പുറം കേളോത്ത് പുറായില്‍ അദീപ് റഹ്മാന്‍ (10), കല്ലാരന്‍കെട്ടില്‍ ജിതേവ് (8) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൈക്കും മുഖത്തിനും പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാറ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. അയല്‍വാസിയുടെ പറമ്പിൽ നിന്നും കിട്ടിയ സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് വിവരം.
