സ്‌പെയ്‌നില്‍ ആര്? റയല്‍ തോല്‍വിക്കായി ബാഴ്‌സ.

  • Post category:news
  • Reading time:1 min read
You are currently viewing സ്‌പെയ്‌നില്‍ ആര്? റയല്‍ തോല്‍വിക്കായി ബാഴ്‌സ.

മാഡ്രിഡ്: ആരാകും സ്പാനിഷ് ചാമ്പ്യന്‍മാര്‍? റയല്‍ മാഡ്രിഡോ ബാഴ്സലോണയോ ? നിസംശയം പറയാം, സിനദിന്‍ സിദാന്റെ പിള്ളേര്‍ക്കാണ് സാധ്യത കൂടുതല്‍ കാണുന്നത്. 37 മത്സരങ്ങളില്‍ നിന്ന് 90 പോയിന്റുമായി റയല്‍ ബാഴ്സയെക്കാള്‍ മൂന്ന് പോയിന്റ് മുകളിലാണ് റയല്‍ ഇപ്പോള്‍. ഇന്ന് അവസാന മത്സരത്തില്‍ മലാഗയുടെ തട്ടകത്തില്‍ റയല്‍ മാഡ്രിഡ് തോല്‍ക്കാതിരുന്നാല്‍ മതി, ലാ ലിഗ കിരീടത്തില്‍ മുത്തമിടാന്‍. 2012ലാണ് റയല്‍ അവസാനമായി ലാ ലിഗ നേടിയത്. മുപ്പത്തിമൂന്നാം ലാ ലിഗ കിരീടമാണ് റയല്‍ ലക്ഷ്യമിടുന്നത്.
ലൂയിസ് എന്റിക്വെയുടെ ബാഴ്സലോണക്ക് കിരീടം നിലനിര്‍ത്താന്‍ നേരിയ സാധ്യതയുണ്ട്. അതിന് പക്ഷേ, റയല്‍ തോല്‍ക്കണം. അങ്ങനെ സംഭവിക്കുകയും ബാഴ്സലോണ ഹോംമാച്ചില്‍ എയ്ബറിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ കാറ്റലനന്‍ ക്ലബ്ബിന് കപ്പ് സ്വന്തം.


പോയിന്റ് നിലയില്‍ തുല്യത പാലിച്ചാല്‍ ബാഴ്സലോണക്ക് മുന്‍തൂക്കം. ഹെഡ് ടു ഹെഡ് റെക്കോര്‍ഡിലും ഗോള്‍ ആവറേജിലുമെല്ലാം റയല്‍ പിറകിലാകും.
കഴിഞ്ഞായാഴ്ച്ച 4-1ന് സെല്‍റ്റ വിഗോയെ തകര്‍ത്ത റയല്‍ അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ നിന്ന് ഇരുപത് ഗോളുകളാണ് അടിച്ച് കൂട്ടിയത്. ഇതാകട്ടെ പത്ത് വ്യത്യസ്ത സ്‌കോറര്‍മാരുടെ പിന്‍ബലത്തോടെയും. ക്രിസ്റ്റിയാനോ ഇല്ലെങ്കിലും റയല്‍ ഇപ്പോള്‍ നല്ല ടീം വര്‍ക്കാണ് ചെയ്യുന്നത്.
ആദ്യ സീസണില്‍ തന്നെ ബാഴ്സക്ക് ചാമ്പ്യന്‍സ് ലീഗ് നേടിക്കൊടുത്ത ലൂയിസ് കഴിഞ്ഞ സീസണില്‍ ലാ ലിഗയും കോപ ഡെല്‍ റേയും നേടിക്കൊടുത്തു. ഇത്തവണ ലാ ലിഗയില്ലെങ്കിലും കോപ ഡെല്‍ റേ നേടുമെന്ന പ്രതീക്ഷയുണ്ട്. മെയ് 27ന് അലാവ്സുമായാണ് ഫൈനല്‍. ഈ സീസണോടെ ലൂയിസ് ബാഴ്സ വിടുമെന്നാണ് റിപോര്‍ട്ട്.

0Shares