
കാഞ്ഞങ്ങാട് : സ്കൂള്‍ വിദ്യാര്‍ഥികള്‍ ടൂര്‍ പോകുമ്പോള്‍ വാഹനങ്ങള്‍ കൊണ്ടുള്ള സാഹസിക പ്രകടനങ്ങള്‍ ഒഴിവാക്കണമെന്ന് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം. അടുത്തകാലത്ത് കുട്ടികള്‍ക്ക് അപകടമുണ്ടാക്കുന്ന രീതിയിലുള്ള. പല സാഹസിക പ്രകടനങ്ങളും അധികരിച്ചു വരുന്നതിനാല്‍ അധ്യാപകരും രക്ഷിതാക്കളും ട്രാവല്‍ ഡ്രൈവര്‍മാരും പൂര്‍ണ്ണ ബോധവാന്മാര് ആയിരിക്കണം. ഇത് പ്രോത്സാഹിപ്പിക്കരുത് എന്ന് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗം നിര്‍ദ്ദേശിച്ചു.

ജില്ലാ സെക്രട്ടറി ജയപ്രസാദ് വാവടുക്കയുടെ സ്വാഗത പറഞ്ഞു. ജില്ലാ പ്രസിഡണ്ട് മൊയ്തീന് പുവട്കയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന പ്രസിഡണ്ട് സി. കെ നാസര്‍ കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തനഫണ്ട് കൂപ്പണ്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഉമ്മര്‍ പാടലടുക്ക. ജില്ലാ ട്രഷറര്‍ ബദ്റുദ്ദീന്‍ ചളിയങ്കോടിന്ന് നല്കി ഉദ്ഘാടനം നിര്‍വഹിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ട് പ്രദീപന് കൊളത്തൂര്‍ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഹക്കിം ബേക്കല്‍ ജില്ലാ കമ്മിറ്റി അംഗം അബ്ദുള്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം ശില്പ രാജ് ചെറുവത്തൂര്‍ നന്ദി പറഞ്ഞു.
